Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്, യുവാവിന് വേണ്ടി തിരച്ചിൽ...

വിഴിഞ്ഞം: കോവളം - പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്ക്ക് സമീപം പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ട്രെയിനിയും. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു.

സമീപ പ്രദേശത്തെ കടകളുടെ ഉൾപ്പെടെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. കറുത്ത ടീ ഷർട്ടും നീല ട്രാക് സൂട്ടും ധരിച്ച് ബൈക്കിൽ എത്തിയ 25 വയസ് പ്രായം തോന്നുന്ന യുവാവാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നിഗമനം. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Video

ദൃശ്യത്തിൽ കാണുന്ന യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497990009, 0471-2460352 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ഫോർട്ട് അസി.കമ്മിഷണർ പ്രതാപൻ നായർ അറിയിച്ചു. ശനിയാഴ്ച 7മണിയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥയ്ക്ക് പിന്നാലെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കൈ തട്ടി മാറ്റിയതിനാൽ ശ്രമം പരാജയപ്പെട്ടു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പതറാതെ വനിതാ ഓഫീസർ പിറകേ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+