ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചിരിക്കാം; ജൻഡർ ന്യുട്രൽ ബസ് ഷെല്‍ട്ടർ പ്രഖ്യാപിച്ച് മേയർ
തിരുവനന്തപുരം: സി ഇ ടി കോളേജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതികരിച്ച് കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനും രംഗത്തെത്തി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണെന്ന് മേയര്‍ വ്യക്തമാക്കി. നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്നും അത് ജന്‍ഡര്‍ ന്യുട്രല്‍ ആയിരിക്കുമെന്നും മേയര്‍ അറിയിച്ചു.

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിന്റിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെയാണെന്ന് കരുതേണ്ടി വരും.
ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാര്‍ക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങള്‍.
മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍
അല്പം മുന്‍പ് അവിടെ സന്ദര്‍ശിച്ചു. ബസ് ഷെല്‍ട്ടര്‍ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍ ഒസി ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. അത് ജന്‍ഡര്‍ ന്യുട്രല്‍ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങളെന്നും മേയര്‍ വ്യക്തമാക്കി.
അതേസമയം , സി ഇ ടിയിലെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചൊവ്വാഴ്ച വൈകീട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിയതോടെയാണ് ഒരുമിച്ച് ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ചിന് പകരം ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാണ് വിദ്യാര്‍ത്ഥികള്‍ കണ്ടത്. എന്താണ് സംഭവമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പിടി കിട്ടിയില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് മനസിലായി. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടെയില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെയാണ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒരു ചിത്രത്തിലൂടെ ചുട്ടമറുപടി നല്‍കിയത്.












Click it and Unblock the Notifications