വിഴിഞ്ഞത്ത് കടല്‍ കനിഞ്ഞു
തിരുവനന്തപുരം: കാറും കോളും ഒക്കെ അടങ്ങി. മഴയുടെ ലാഞ്ഛന പോലും ഇല്ല. കന്നി വെയില്‌ന്റെ തെളിച്ചവും തിളക്കവും ആണ് എല്ലായിടത്തും. അതോടെ കടലും കനിഞ്ഞു.
വലിയ ചാകരയൊന്നും ഇല്ലാത്ത നാളുകളായിരുന്നു അടുത്തിടവരെ വിഴിഞ്ഞം കടപ്പുറത്തിന്. ഇപ്പോള്‍ കഥമാറി. വള്ളം നിറയെ മീനുമായിട്ടാണ് കടലില്‍ പോകുന്നവര്‍ തിരിച്ചെത്തുന്നത്. വലിയ ബോട്ടുകളില്ലാതെ ചെറിയ വള്ളങ്ങളില്‍ എന്‍ജിന്‍വച്ച് കടലില്‍ പോകുന്നവര്‍ക്കും നന്നായി മീന്‍ കിട്ടുന്നുണ്ട്.
വള്ളം നിറയെ മീന്‍ കിട്ടുമ്പോഴും ഒറ്റ മീന്‍ കൊണ്ട് തന്നെ വള്ളം നിറയുമ്പോഴും ഒരേ സന്തോഷം ആയിരിക്കുമോ... താനോളം പോന്ന ഒരു മീനുമായി കരയിലെത്തിയ സന്തോഷത്തിലാണ് വിഴിഞ്ഞത്തെ ഈ മീന്‍ പിടിത്തക്കാരന്‍

കടല്‍ കനിഞ്ഞു
കഴിഞ്ഞ ആഴ്ച വരെ കടല്‍ അത്ര സുഖകരമായിരുന്നില്ല മീന്‍ പിടിത്തക്കാര്‍ക്ക്. കാറ്റും കോളും നിറഞ്ഞ കടല്‍. ഫായലിന്‍ ചുഴലിക്കാറ്റ് ഇങ്ങോട്ടെത്തുമോ എന്ന ഭീതി വേറേയും. വള്ളങ്ങള്‍ മിക്കതും തീരത്ത് തന്നെ കിടന്നു.

മീനായാല്‍ ഇങ്ങനെ വേണം
താനോളം പോന്നൊരു മീന്‍. ഒറ്റക്ക് എടുക്കുവാന്‍ തന്നെ പ്രയാസം.

തലയിലേറ്റാം
ഏതാണ്ട് 50 കിലോ എങ്കിലും തൂക്കം കാണും ഈ മീനിന്. വിഴിഞ്ഞത്തുകാര്‍ ഈ മീന്‍ രാജാവിനെ വിളിക്കുന്നത് 'കട്ട കൊമ്പന്‍' എന്നാണ്

എന്തൊരു സന്തോഷം
ഇത്രയും വലിയ മീനിനെ കിട്ടിയാല്‍ സന്തോഷം തന്നെ

എന്തൊരു നീളം
അഞ്ചടിയില്‍ കൂടൂതല്‍ നീളമുണ്ട് ഈ 'കട്ട കൊമ്പന്'












Click it and Unblock the Notifications