തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതി; ഭർത്താവ് പുനർ വിവാഹം നടത്തിയതായി വ്യാജ രേഖ ഉണ്ടാക്കി, കോടതിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും തെറ്റിദ്ധരിപ്പിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് കോടതിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും മാദ്ധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതി. നെയ്യാറ്റിൻകര വ്ലാങ്ങാമുറി ആരാമത്തിൽ ലതയുടെ മകൾ രേവതിയാണ് ഭർത്താവ് അമൽ പുനർവിവാഹം നടത്തിയതായി വ്യാജരേഖ ചമച്ച് കോടതിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചത്. നെയ്യാറ്റിൻകര ചെങ്കൽ ആറയൂർ തോട്ടിൻകര പെരുംചേരി വീട്ടിൽ കെഎസ് അനിലിന്റെ മകൻ അമലും രേവതിയും 2015ൽ വിവാഹിതരായിരുന്നു.

<strong>തോടിന് കുറുകേ സ്വകാര്യ വ്യക്തി ചെക്ക് ഡാം നിര്‍മ്മിച്ചു...!!! പൊളിച്ചുമാറ്റാന്‍ നടപടിയില്ല... കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങള്‍!!!!</strong>തോടിന് കുറുകേ സ്വകാര്യ വ്യക്തി ചെക്ക് ഡാം നിര്‍മ്മിച്ചു...!!! പൊളിച്ചുമാറ്റാന്‍ നടപടിയില്ല... കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങള്‍!!!!

മൂന്നുമാസം മുമ്പ് ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിച്ച് കുടുംബകോടതിയെ സമീപിച്ചിരുന്നു. വിവാഹ മോചനാപേക്ഷ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതേ കാലയളവിൽ അമൽ എറണാകുളം സ്വദേശിനി രാഖി ജോർജിനെ വിവാഹം ചെയ്‌തെന്നാണ് രേവതിയും അമ്മ ലതയും അവരുടെ സഹോദരനും ചേർന്ന് വ്യാജരേഖയുണ്ടാക്കിയത്. ചാക്ക ശാസ്‌താ മുടുമ്പിൽ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നാണ് രേഖയുണ്ടാക്കിയത്.

Thiruvananthapuram Map

ക്ഷേത്രത്തിന്റെ ലെറ്റർ ഹെഡ്ഡിലുള്ള വിവാഹ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു. ഈ വ്യാജരേഖ വച്ച് രേവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി. കുടുംബകോടതിയിലും അമൽ വിവാഹത്തട്ടിപ്പ് നടത്തിയതായി രേവതി രേഖകൾ നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് അമലിനെയും പിതാവ് അനിലിനെയും പാറശാല പൊലീസ് വിളിപ്പിച്ചപ്പോഴാണ് വ്യാജരേഖയുടെ വിവരങ്ങൾ അറിയുന്നത്. ക്ഷേത്രത്തിന്റെ ലെറ്റർ ഹെഡ്ഡ് കണ്ടപ്പൊഴേ വ്യാജരേഖയാണെന്ന് അനിലിന് മനസിലായി.

ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോൾ ക്ഷേത്രത്തിൽ നിന്ന് അത്തരമൊരു ലെറ്റർ ഹെഡ്ഡ് കൊടുത്തിട്ടില്ലെന്നും ക്ഷേത്രത്തിൽ ഈ വിവാഹം നടന്നിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനിടെ രേവതിയും കുടുംബവും വാർത്താ മാദ്ധ്യമങ്ങൾക്കും അമൽ വിവാഹത്തട്ടിപ്പ് നടത്തി കബളിപ്പിച്ചെന്ന വാർത്ത നൽകിയിരുന്നു. തങ്ങളുടെ കുടുംബത്തിന് അപകീർത്തികരമായ രീതിയിലുള്ള പ്രവൃത്തിക്കെതിരെ അനിലും ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ശാസ്‌താ മുടുമ്പിൽ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ശാസ്‌താമണിയും രേവതിക്കെതിരെ പേട്ട പൊലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പേട്ട എസ്.ഐ പി. സന്തോഷ് അറിയിച്ചു.

Thiruvananthapuram
English summary
Cheating case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X