തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്‌യു സമരത്തിലെ അക്രമം ആസൂത്രിതം: ദുഷ്ട മനസുകളുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെയുള്ള കെഎസ് യു സമരത്തിലെ അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി. സാമൂഹ്യവിരുദ്ദ രീതിയിലേക്ക് കെഎസ് യു സമരം വഴിമാറുന്നുവെന്നും സമരക്കാർ പോലീസിനെ ആക്രമിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രില ചോദിക്കുന്നു. ചില ദുഷ്ടമനസ്സുകളുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സംസ്ഥാന സർക്കാരിന്റെ വികസനം ജനങ്ങളിൽ എത്തിക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അപൂർവ്വം ചിലർക്ക് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൊണ്ട് വിഷമമുണ്ടായിട്ടുണ്ട്. അതും കൊണ്ട് ഇരിക്കുകയേ അവർക്ക് വഴിയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാലയങ്ങള്‍ക്ക് മാതൃക; കെട്ടിട നിര്‍മാണോദ്ഘാടനം നടത്തിചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാലയങ്ങള്‍ക്ക് മാതൃക; കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി

 pinarayi-vijayan-

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ അക്രമം നടത്തിയത് നേരത്തെ പ്ലാൻ ചെയ്തത് പ്രകാരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അവർ എന്ത് തെറ്റാണ് ചെയ്തത്. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് തല്ലിയെന്നും അപ്പോഴാണ് പോലീസുകാർ പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത് കുടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കാമെന്നാണ് പ്രതിഷേധക്കാർ കരുതിയിരുന്നതെങ്കിലും പോലീസ് സംയമനം പാലിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്ത് നിർമിച്ച റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

Thiruvananthapuram
English summary
Chief minister against violence in KSU strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X