മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി;ആറ്റിങ്ങലിൽ നൽകിയത് 1.04 കോടിയുടെ സ്‌നേഹ സഹായം
തിരുവനന്തപുരം:ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പരാതികൾ പരിഹരിക്കാൻ ആറ്റിങ്ങലിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയത് 1,04,36,500 രൂപയുടെ (ഒരുകോടി നാലുലക്ഷത്തി മുപ്പത്താറായിരത്തി അഞ്ഞൂറ് രൂപ) ധനസഹായം. ചികിത്സാ ധനസഹായത്തിനും സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസംതേടിയും ലഭിച്ച മുഴുവൻ അപേക്ഷകളിലും തീർപ്പുണ്ടാക്കിയാണ് സാന്ത്വന സ്പർശത്തിന്റെ രണ്ടാം അദാലത്ത് ജില്ലയിൽ പൂർത്തിയായത്. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍
വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അക്ഷയ സെന്ററുകൾ വഴിയും ഓൺലൈനായും അപേക്ഷിച്ച ആകെ 1,517 പരാതികളിൽ 998 പരാതികൾ തീർപ്പാക്കി. പുതുതായി ലഭിച്ച 1,762 പരാതികളിൽ 881 എണ്ണത്തിലും നടപടിയെടുത്തു. ശേഷിക്കുന്നവ അടിയന്തരമായി പരിശോധിച്ചു തീർപ്പാക്കാൻ മന്ത്രിമാർ നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായത്തിനായി വർക്കല താലൂക്കിൽ ലഭിച്ച 166 അപേക്ഷകളിൽ 24,74,000 രൂപ അനുവദിച്ചു. ചിറയിൻകീഴിൽ 568 അപേക്ഷകളിലായി 79,62,500 രൂപയും നൽകി. രണ്ടു താലൂക്കുകളിലുമായി 60 പേർക്ക് സ്വന്തം പേരിൽ പട്ടയങ്ങൾ അനുവദിച്ചു. മണമ്പൂർ മിച്ചഭൂമി പട്ടയങ്ങളിലെ 52 എണ്ണവും എൽ.എ. പട്ടയങ്ങളിലെ എട്ടെണ്ണവും ഉൾപ്പെടെയാണ് ഇത്. ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളുടെ പരാതികൾ പരിഹരിക്കാൻ നടത്തിയ അദാലത്തിൽ 1,30,2300 രൂപ അനുവദിച്ചിരുന്നു. ഇതടക്കം രണ്ടു ദിവസങ്ങളിലായി സിഎംഡിആർഎഫ് വഴി നൽകിയ ആകെ ധനസഹായം 2,34,59,500 രൂപയായി.
Recommended Video
മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡ് അനുവദിക്കുന്നതിനു ലഭിച്ച അപേക്ഷകളിൽ 36 എണ്ണം തീർപ്പാക്കി പുതിയ റേഷൻ കാർഡ് നൽകി. ഇതിൽ വർക്കല താലൂക്കിൽ 16ഉം ചിറയിൻകീഴിൽ 20ഉം കാർഡുകൾ ഉണ്ട്.
ഇനിയും തീർപ്പാക്കാനുള്ള പരാതികളിൽ അടിയന്തര പരിശോധന നടത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സിഎംഡിആർഎഫിൽനിന്ന് അനുവദിച്ച ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും. മറ്റ് അപേക്ഷകളിലും അടിയന്തര തീർപ്പുണ്ടാകുമെന്നും അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് ഇതു സംബന്ധിച്ച വിവരം അറിയിക്കുമെന്നും കളക്ടർ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications