തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷേത്ര ദർശനത്തിന പോയ പിഞ്ചു ബാലന് ദാരുണാന്ത്യം... ഭർത്താവിന് പിറകെ മകനെയും മരണം കവർന്നു, മരണം വിശ്വസിക്കാനാകാതെ മാതാവ്!

  • By Desk
Google Oneindia Malayalam News

ബാലരാമപുരം : മുത്തച്ഛനോടൊപ്പം ക്ഷേത്രദർശനത്തിന് പോയ ബാലൻ വാഹനാപകടത്തിൽ മരിച്ചു. പെരുങ്കടവിള തോട്ടവാരത്ത് ശിവം വീട്ടിൽ അനിൽകുമാർ - വിനീത ദമ്പതികളുടെ ഏക മകൻ അഭിനവാണ് (10) മരിച്ചത്. പെരുങ്കടവിള എൽ.പി.ബി.എസ് സ്‌കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ പുലർച്ചെ അഞ്ചിന് ദേശീയപാതയിൽ മുടവൂർപ്പാറയ‌്‌ക്ക് സമീപത്തായിരുന്നു അപകടം.

സിപിഎമ്മിന് ജനപ്രീതിയെ ഭയം... യുഡിഎഫ് ജനപ്രതിനിധികളെ ചടങ്ങുകളില്‍നിന്ന് മാറ്റുന്നുവെന്ന് കോഴിക്കോട് ഡിസിസി

മുത്തച്ഛൻ സോമനോടൊപ്പം കൊല്ലം തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഇവർ സ‌ഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും പഴങ്ങളുമായി വന്ന പിക്ക് അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അഭിനവിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

Abhinav

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബാലരാമപുരം പൊലീസ് കേസെടുത്തു. അഭിനവിന്റെ അച്ഛൻ അനിൽകുമാറിനെ പത്ത് വർഷം മുമ്പ് ചൊവ്വര കടലിൽ കാണാതായിരുന്നു.അഭിനവിന്റെ വിയോഗം വിശ്വസിക്കാൻ മാതാവ് വിനീതയ്‌ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഭർത്താവ് അനിൽകുമാറിനെ നഷ്ടമായ ശേഷം അഭിനവായിരുന്നു വിനീതയ്‌ക്കാശ്വാസം. എന്നാൽ ദേശീയപാതയിൽ മുടവൂർപ്പാറയ‌്‌ക്ക് സമീപം ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അതും പൊലിയുകയായിരുന്നു. മുത്തച്ഛൻ സോമനോടൊപ്പം കൊല്ലം തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അഭിനവിനെ വിധി കവർന്നത്.

പത്ത് വർഷം മുമ്പ് അഭിനവ് ജനിച്ചതിന്റെ ആഘോഷം ചൊവ്വര കടൽത്തീരത്ത് നടക്കുന്നതിനിടെയാണ് അച്ഛൻ അനിൽകുമാറിനെ കടലിൽ കാണാതായത്. നേവിയുൾപ്പെടെ ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആഴങ്ങളിൽ മറഞ്ഞ അനിൽകുമാർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു മകൻ അഭിനവും ഭാര്യ വിനീതയും.

Thiruvananthapuram
English summary
Child dead for accident in Balaramapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X