കടം വാങ്ങിയ പണം മടക്കി നൽകിയില്ല: ബന്ധുവിന്റെ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊന്നു
കുഴിത്തുറ: കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് ബന്ധുവിന്റെ നാലുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊന്നു. കന്യാകുമാരിക്ക് സമീപം ആരോഗ്യപുരം സ്വദേശി ആരോഗ്യ കെപിൻ രാജ് ശരണ്യ ദമ്പതികളുടെ മകൻ റെയ്നയാണ് കൊല്ലപ്പെട്ടത്. കെപിൻ രാജിന്റെ അമ്മയുടെ സഹോദരനായ അന്തോണിസ്വാമിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.സംഭവ ശേഷം ഇയാൾ ഒളിവിലാണ്.
കുട്ടിയെ കാണാതായതിനെത്തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം മണകുടിയിലെ അന്തോണി സ്വാമിയുടെ വീടിന് സമീപത്തെ തെങ്ങിൻതോപ്പിലുള വാട്ടർടാങ്കിൽ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളിയായ കെപിൻരാജ് അന്തോണി സ്വാമിയുടെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാൽ വാങ്ങിയ പണം മുഴുവൻ തിരിച്ചുനൽകിയില്ലെന്നാരോപിച്ച് അന്തോണി സ്വാമിയും കെപിൻ രാജും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് റെയിനയെ കാണാതായത്. എന്നാൽ റെയിന തന്റെ കൈയിലുണ്ടെന്നും പണം മടക്കി നൽകിയാൽ കുട്ടിയെ തിരിച്ചേല്‍പിക്കാമെന്നും അന്തോണി സ്വാമി ശരണ്യയെ ഫോണിലൂടെ അറിയിച്ചിരുന്നു.
തുടർന്ന് ശരണ്യ തന്റെ ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. കന്യാകുമാരി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. തുടർന്നായിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്തോണി സ്വാമിക്കായി കന്യാകുമാരി ഡിവൈഎസ്പി ഭാസ്കരന്റെ നേതൃത്വത്തിൽ രണ്ട് സ്പെഷ്യൽ സ്ക്വാഡുകൾ അന്വേഷണം ആരംഭിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications