തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പീഡിപ്പിച്ച യുവാവുമായി പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം; പിതാവും ഉസ്താദും ഉള്‍പ്പടെ അറസ്റ്റില്‍

ശൈശവ വിവാഹം കേസ് രജിസ്റ്റര്‍ ചെയ്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Google Oneindia Malayalam News
child

തിരുവനന്തപുരം: പീഡിപ്പിച്ചയാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ അറസ്റ്റിലായി. വിവാഹം കഴിച്ച അല്‍ അമീര്‍ എന്ന യുവാവാണ് അറസ്റ്റിലായ മറ്റൊരാള്‍. ഒരു ഉസ്താദിന്റെ ഒത്താശയോടെയാണ് വിവാഹം നടന്നത്. ഇതേ തുടര്‍ന്ന് ഉസ്താദ് അന്‍വര്‍ സാദത്തും അറസ്റ്റിലായിട്ടുണ്ട്. ഈ മാസം 18ന് നെടുമങ്ങാട് വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്.

പെണ്‍കുട്ടി സ്‌കൂളില്‍ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും മനസിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2021ല്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

ഈ കേസില്‍ ഇയാള്‍ നാല് മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്. ജയിലില്‍ നിന്നിറങ്ങിയ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും അതുവഴി തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ പിതാവ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ മുഴുവന്‍ പേരെയും കണ്ടെത്താനും അവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം.

അതേസമയം, കുട്ടിയുടെ അമ്മയ്‌ക്കെതിരെ മൊഴി ഒന്നും നല്‍കിയിട്ടില്ല. എന്നാല്‍ അമ്മയും ഈ വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് തന്നെയാണ് പൊലീസിന് ലഭിക്കുന്ന വിവരം. അതേസമയം, കേസുമായി ബന്ധപ്പെട്ട് പിതാവിന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. നാല് മാസ്‌ത്തെ തടവ് ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം നിരന്തരം വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്ന് പിതാവ് പറഞ്ഞു.

വിസമ്മതിച്ചപ്പോള്‍ വഴക്കും വാക്കേറ്റവും സ്ഥിരമായി. സഹികെട്ടും ഭീഷണിയില്‍ ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ യുവാവ് അല്‍ അമിര്‍ രണ്ട് പീഡനക്കേസിലും അടിപിടി കേസിലും പ്രതിയാണ്.

Thiruvananthapuram
English summary
Child Marriage: Plus 2 student's marriage with a young man who molested her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X