തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിട്ടി ഫണ്ടിന്റെ മറവില്‍ നിക്ഷേപകരില്‍ നിന്ന് 16 കോടിരൂപ തട്ടി: ചിട്ടി ഫണ്ട് ഉടമ പിടിയില്‍!

  • By Desk
Google Oneindia Malayalam News

നെയ്യാറ്റിന്‍കര: ചിട്ടിഫണ്ടിന്റെ മറവില്‍ അമിത പലിശ നല്‍കാമെന്ന് മോഹിപ്പിച്ച് നിക്ഷേപകരില്‍ നിന്നും 16 കോടിയിലെറെ രൂപ തട്ടിയ ചിട്ടിഫണ്ട് ഉടമ പിടിയില്‍. നെല്ലിമൂട്, കുറ്റിത്താന്നി വല്ലയം നിന്ന വീട്ടില്‍ രവി എന്നുവിളിക്കുന്ന രവിന്ദ്രന്‍(58) ആണ് പിടിയിലായത്. ചിട്ടി ഫണ്ടിന്റെ മറവില്‍ നിക്ഷേപകരില്‍ നിന്നും ലക്ഷങ്ങല്‍ തട്ടിയെടുത്തതായി നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

<strong>ശബരിമലയിൽ സുരക്ഷയൊരുക്കാൻ അയ്യായിരം പോലീസുകാർ; ഡിജിറ്റൽ ബുക്കിംഗ് സംവിധാനവും</strong>ശബരിമലയിൽ സുരക്ഷയൊരുക്കാൻ അയ്യായിരം പോലീസുകാർ; ഡിജിറ്റൽ ബുക്കിംഗ് സംവിധാനവും

30 വര്‍ഷം മുമ്പ് ആരംഭിച്ച വി.ആര്‍.എസ്.ചിട്ടിഫണ്ട് എന്ന സ്ഥാപനത്തിലെ നിക്ഷേപകരില്‍ നിന്നാണ് അമിത പലിശ നല്‍കി ലക്ഷങ്ങള്‍ കൈക്കലാക്കി തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം മുതല്‍ അറുപത് ലക്ഷം രൂപവരെ നൽകി തട്ടിപ്പിന് ഇരയായവർ പരാതിയുമായെത്തിയിരുന്നു. ഒരു ലക്ഷം രൂപക്ക് രണ്ട് രൂപ മുതല്‍ മൂന്ന് രൂപ വരെ മാസ പലിശ നല്‍കിയാണ് നിക്ഷേപകരെ ആകർഷിച്ചത്. സ്വര്‍ണം പണയം വാങ്ങി പണം നല്‍കിയവര്‍ക്ക് പോലും പണം നൽകിയിട്ടും സ്വർണം തിരികെ നൽകിയിട്ടില്ല.

chitfraud-1540436599

40 പേർക്ക് ഇത്തരത്തിൽ സ്വർണം തിരികെ കിട്ടാനുണ്ട്. 30 വര്‍ഷമായി ആരംഭിച്ച ചിട്ടിഫണ്ടില്‍ നാട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയാണ് ചിട്ടിഫണ്ടിന്റെ തുടക്കം.2017 സെപ്തംബര്‍ വരെ കൃത്യമായി പലിശ നല്‍കിയിരുന്നു.അതിന് ശേഷം പലിശ നല്‍കാതെ വന്നതോടെയാണ് നിക്ഷേപകരെത്തിയത്.വീണ്ടു കൂടുതല്‍ പരാതി എത്തുവാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. തന്റെ സ്ഥാപനത്തിൽ നിന്നും ഭീമമായ തുക പലിശക്ക് എടുത്തവർ തിരികെ നൽകാത്തതും നോട്ടു നിരോധനം വേന്നതോടെ കയ്യിലുണ്ടായിരുന്ന പണം മാറ്റിയെടുക്കാൻ കഴിയാത്തതുമാണ് പരാജയ കാരണമെന്ന് ഉടമ പറയുന്നു.

Thiruvananthapuram
English summary
chit fund owner arrested over cash fraud in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X