Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്തുമസ് വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യാപാരികള്‍; 'സ്റ്റാറായി' കൊറോണ നക്ഷത്രവും

തിരുവനന്തപുരം: ക്രിസ്തുമസിന്‍റെ വരവറിയിച്ച് നക്ഷത്ര വിപണികള്‍ സജീവമായി. ഇതോടെ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്രിസ്മസ് വിപണി സജീവമായി. പ്രത്യാശയുടെ ക്രിസ്മസ് കാലത്തെ കച്ചവടക്കാരും വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. വൈവിധ്യങ്ങളാര്‍ന്ന നക്ഷത്രങ്ങളാണ് ഇത്തവണയും വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. ഉണ്ണിയേശുവിന്‍റെ ജന്മം അറിഞ്ഞ് ജന്മസ്ഥലം തേടിപ്പോയ മൂന്ന് രാജാക്കന്‍മാര്‍ക്ക് വഴികാട്ടിയായത് ദിവ്യ നക്ഷത്രമാണ്.

ഇതിന്‍റെ ഓര്‍മ്മയിലാണ് ക്രിസ്തുമസിന്‍റെ വരവറിയിച്ചുകൊണ്ട് ലോകം മുഴുവന്‍ ഡിസംബര്‍ മാസത്തില്‍ നക്ഷത്ര ദീപങ്ങള്‍ തെളിയിക്കുന്നത്. കൊവിഡ് പ്രതിസന്ധി എല്ലാവിധ വിപണികളേയും എന്ന പോലെ ക്രിസ്തുമസ് വിപണിയേയും ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. കൊറോണക്കിടയിലും ജനങ്ങള്‍ ക്രിസ്തുമസ് വിപണിയെ എങ്ങനെ സ്വാധീനിക്കും എന്ന് അറിയാത്തതിനാല്‍ വലിയ തോതില്‍ മുതല്‍ മുടക്കി സാധനങ്ങള്‍ ഇറക്കാന്‍ പലരും തയ്യാറായിട്ടില്ലെന്നും കച്ചവടക്കാര് വ്യക്തമാക്കുന്നു.

xmas-

Recommended Video

cmsvideo
    തിരുവനന്തപുരം; ക്രിസ്മസ് വിപണി ഉണർന്നു: കച്ചവടം സജീവമാകുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ

    എന്നാലും വരും ദിവസങ്ങളില്‍ കച്ചവടം വര്‍ധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. 150 രൂപ മുതല്‍ 800 രൂപവരേയുള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ കൂടുതല്‍ സജീവം. ക്ഷത്രങ്ങൾ മിക്കതും എത്തുന്നത് കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നാണ് എത്തുന്നത്. കൊറോണ എൽഇഡി നക്ഷത്രമാണ് ഇത്തവണത്തെ ക്രിസ്മസ് വിപണിയിലെ ശ്രദ്ധേയ താരം. 840 രൂപയാണ് വില. കൊറോണ വൈറസിന്റെ മാതൃകയിലുള്ള എൽഇഡി നക്ഷത്രത്തിനു വില അൽപം കൂടുതലാണെങ്കിലും ആവശ്യക്കാരും കൂടതലാണെന്നും കച്ചവടക്കാര്‍ പറയുന്നു. നക്ഷത്രങ്ങള്‍ക്ക് പുറമെ ക്രിസ്മസ് ട്രീ, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, സാന്താക്ലോസിന്റെ മുഖംമൂടി എന്നിവയെല്ലാം വിപണിയില്‍ സജീവമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+