തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃതമായി സൂക്ഷിച്ച അഞ്ച് ടൺ റേഷൻ സാധനങ്ങൾ പിടികൂടി: 84 ചാക്ക് പുഴുക്കലരിയും 15 ചാക്ക് പച്ചരിയും!

  • By Desk
Google Oneindia Malayalam News

വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയ്ക്ക് സമീപം നടന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്‌ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ പിടികൂടി. അഞ്ച് ടൺ റേഷൻ സാധനങ്ങളാണ് പിടികൂടിയത്. ഉച്ചക്കട, പയറ്റുവിള ഭാഗങ്ങളിലെ സ്വകാര്യ വ്യക്തിയുടെ മില്ലുകളിലാണ് ഇവ ഒളിപ്പിച്ചു വച്ചിരുന്നത്.

ശബരിമലയെ തകര്‍ത്താല്‍ കണ്ണീര് കുടിക്കേണ്ടി വരും.. സജിത മഠത്തിലിനെ 'രാധ തമ്പുരാട്ടി'യാക്കി പ്രചാരണംശബരിമലയെ തകര്‍ത്താല്‍ കണ്ണീര് കുടിക്കേണ്ടി വരും.. സജിത മഠത്തിലിനെ 'രാധ തമ്പുരാട്ടി'യാക്കി പ്രചാരണം

രഹസ്യ വിവരത്തെ തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഇവ പിടികൂടുകയായിരുന്നു. റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് 4 റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. 84 ചാക്ക് പുഴുക്കലരി, 15 ചാക്ക് പച്ചരി, 5100 കിലോ ഭക്ഷ്യധാന്യം, മൂന്ന് ചാക്ക് മട്ട അരി എന്നിവയാണ് പിടിച്ചെടുത്തത്.

rice-15432


ഇവ കിടാരക്കുഴിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. നെയ്യാറ്റിൽകര സപ്ലൈ ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജലജ, മാഹീൻ, മോഹൻകുമാർ, അനിത ജോഷ്‌നി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ പറഞ്ഞു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ റെയ്ഡുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

Thiruvananthapuram
English summary
Civil spuplies seized ration shop keeps 5 tone materials illegally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X