Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം ക്ഷണിച്ചില്ല'; തിരുവനന്തപുരത്തെ കല്യാണ വീട്ടില്‍ 'തല്ലുമാല'; വയോധികന് ഉള്‍പ്പടെ പരിക്ക്

ബാലരാമപുരം: വിവാഹം ക്ഷണിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് തര്‍ക്കം. വിവാഹം ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികന് തലയ്ക്ക് പരിക്കേറ്റു. ബാലരാമപുരം സെന്‍ സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. ഉച്ചക്കട സ്വദേശിയുടെ മകളുടെ വിവാഹ സത്കാരത്തിനിടെ വിഴിഞ്ഞം സ്വദേശിയായ ആള്‍ ഓഡിറ്റോറിയത്തിലേക്ക് എത്തി വിവാഹം ക്ഷണിക്കാത്തതിനെ ചൊല്ലി തര്‍ക്കിച്ചു.

1

തുടര്‍ന്ന് ബാലരാമപുരം ആര്‍ സി തെരുവിലെ ഒരു കൂട്ടം യുവാക്കള്‍ സംഭവത്തില്‍ ഇടപെട്ടു. ഇതോടെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഉച്ചക്കട സ്വദേശിയായ വയോധികനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനരീതിയില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സംഘര്‍ഷം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

2

വിവാഹ വീട്ടിലെ യുവാക്കളും പ്രദേശത്തെ യുവാക്കളും തമ്മില്‍ നേരത്തെയുണ്ടായ വിഷയമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതന്നൊണ് ചിലര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി.

3

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് വിവാഹ സദ്യയില്‍ പപ്പടമില്ലെന്ന് പറഞ്ഞ് ആലപ്പുഴയില്‍ സംഘര്‍ഷമുണ്ടായിരുന്നു. സദ്യയില്‍ പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ് ചെക്കന്റെയും പെണ്ണിന്റെയും കൂട്ടര്‍ ഓഡിറ്റോറിയത്തിലെ കസേര അടക്കമുള്ളവ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു.

4

അവസാന പന്തിയിലാണ് ഈ പ്രശ്നം മുഴുവന്‍ ഉണ്ടായത്. വിവാഹ ചടങ്ങെല്ലാം കഴിഞ്ഞ് വധു വരന്മാര്‍ സദ്യ കഴിച്ചു. അവസാന പന്തിയില്‍ ഇരുന്നവര്‍ രണ്ടാമതും പപ്പടം ചോദിച്ചിരുന്നു. ഇത് കിട്ടിയില്ലെന്ന് പറഞ്ഞാണ് എട്ടോളം വരുന്ന ചെറുപ്പക്കാര്‍ പ്രശ്നങ്ങളുണ്ടാക്കിയത്. പപ്പടം കിട്ടാത്തതോടെ ഇവര്‍ പരസ്പരം കസേര വലിച്ചിട്ട് അടിക്കാന്‍ തുടങ്ങി. സംഘര്‍ഷം ഹാളിന് പുറത്തേക്കും വ്യാപിച്ചിരുന്നു.

5

പപ്പടത്തിന്റെ പേരിലുണ്ടായ തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ പറയുന്നു. പോലീസില്‍ ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പതിനഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഓഡിറ്റോറിയത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+