തിരുവനന്തപുരത്ത് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം ഞാണ്ടൂര്‍കോണത്ത് സംഘര്‍ഷം. അംബേദ്കര്‍ നഗര്‍ കോളനിയില്‍ ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം. സംഘര്‍ഷത്തില്‍ അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്ക് വെട്ടേറ്റു. കഴുത്തിലും കൈയിലും വെട്ടേറ്റ രാഹുലിന്റെ നില ഗുരുതരമാണ്.
ലഹരി വില്‍പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അംബേദ്കര്‍ നഗര്‍ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.

പുറത്തു നിന്നുള്ളവര്‍ രാത്രി ഇവിടെയെത്തി ലഹരി വില്‍പന നടത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് മടങ്ങിപ്പോയവര്‍ ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.












Click it and Unblock the Notifications