Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി; പോലീസിന് പ്രശംസ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണങ്ങൾ എന്ന് പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലർ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയർ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

cm

അക്രമികളിൽ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. കൂടുതൽ കരുത്തുറ്റ നടപടികൾ ഈവിഷയത്തിൽ പൊലീസ് സ്വീകരിക്കും. സാധാരണ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നവർ സ്വീകരിക്കുന്ന നിയതമായ മാർഗങ്ങളുണ്ട്. എന്നാൽ അതിന് വ്യത്യസ്തമായ സമീപനമാണ് ഇക്കൂട്ടർ സ്വീകരിച്ചത്.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടൽ അവരുടെ ഭാഗത്തുനിന്നുണ്ടായി. ഒരുപാട് നാശ നഷ്ടങ്ങളുണ്ടായി. ബസ്സുകൾക്ക് നേരെ വലിയ തോതിൽ ആക്രമണം നടത്തി. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്ത രീതിയിലുള്ള ആക്രമണങ്ങൾ നടപ്പിലാക്കി. ഡോക്ടർ പോലും ആക്രമിക്കപ്പെട്ട സ്ഥിതിയുണ്ടായി. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്., മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പോലീസിനെ അദ്ദേഹം പ്രസംസിച്ചു. വർഗീയതയെ നേരിടാൻ സംസ്ഥാന പോലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോൾ അത് കലാപന്തരീക്ഷമായി മാറാതെ തടയാൻ സാധിച്ചത്. അക്രമ സംഭവങ്ങളിൽ പൊലീസ് ഫലപ്രദമായി ഇടപെട്ടു. മുഖം നോക്കാതെ വർഗീയ ശക്തികൾക്ക് എതിരെ ഫലപ്രദമായ നടപടി ഉണ്ടായി. ഇനിയും അതേ രീതിയിൽ തുടരണം.- അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയുടെ ഇരയാകുന്ന ന്യൂനപക്ഷത്തിന്റെ അമർഷത്തെ തെറ്റായ രീതിയിൽ തിരിച്ചുവിടാൻ ചില ശക്തികൾ ശ്രമിക്കുകയാണ്. ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായിട്ടുള്ള ഒട്ടേറെ നീക്കങ്ങൾ പലയിടത്തും സംഭവിച്ചിട്ടുണ്ട്. ഭൂരിപക്ഷ വർഗീയത നടത്തുന്ന ആക്രമങ്ങളിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ന്യൂനപക്ഷം പ്രത്യേകം സംഘടിച്ചതുകൊണ്ട് കഴിയുന്ന ഒന്നല്ല. അത് ആത്മഹത്യാപരമായ നീക്കം ആണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന പോപ്പുൽ ഫ്രണ്ടിന്റെ ഹർത്താവൽ അക്രമാസക്തമായിരുന്നു. വിവിധ ഭാ​ഗങ്ങളിൽ ആക്രമണങ്ങൾ നടന്നു. നിപരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. കെെസ്ആർടിസി ബസുകൾക്ക് നേരേയും ഹോട്ടലുകൾക്ക് നേരേയും ആക്രമണം നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+