തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി, 12 എണ്ണം തിരുവനന്തപുരത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ കർക്കശമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വ്യാപനം കൂടിയിട്ടുണ്ടെങ്കിലും അത് തിരിച്ചു പിടിക്കാനാവും. ജാഗ്രതക്കുറവ് പറ്റില്ലെന്ന് നാടിനാകെ ബോധ്യമായിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം ഇപ്പോൾ മുന്നിലാണ്. അതിനാലാണ് മരണനിരക്ക് വർധിക്കാതെ പിടിച്ചു നിർത്താനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ വൻ കുതിപ്പ്; 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

 6 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും വിളിക്കാൻ ധൈര്യമില്ല, മോദിയെ പരിഹസിച്ച് കെസി 6 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും വിളിക്കാൻ ധൈര്യമില്ല, മോദിയെ പരിഹസിച്ച് കെസി

കോവിഡ് രോഗികൾ കൂടുന്നതിനനുസരിച്ച് മരണ നിരക്കും വർധിച്ചേക്കാം. അത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലാണ് ഇപ്പോൾ നടത്തുന്നത്. സംസ്ഥാനത്തിന് പ്രശംസയും അംഗീകാരവും ലഭിക്കുന്നത് നാട് ഒന്നിച്ചു നിന്ന് കോവിഡിനെതിരെ പൊരുതിയതിനാലാണ്. ഈ പോരാട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

cm

തിരുവനന്തപുരം ജില്ലയിൽ 12 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായാണു 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. പൊതു ആരോഗ്യ സേവനങ്ങൾക്കു പുറമേ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാണ് ഇത്. വട്ടിയൂർക്കാവ്, ജഗതി, കീഴാറ്റിങ്ങൽ, കാട്ടാക്കട, കള്ളിക്കാട് ഓൾഡ് (വീരണകാവ്), പനവൂർ, ആനാകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂർ, കള്ളിക്കാട് ന്യൂ (നെയ്യാർ ഡാം), ഇടവ എന്നിവിടങ്ങളിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായതോടെ ഓരോ പ്രദേശത്തിന്റെയും ആരോഗ്യ രംഗത്തു വലിയ മാറ്റമാണുണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റ് ചികിത്സയ്ക്കും ഇവ വലിയ പങ്കാണു വഹിക്കുന്നത്. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ സംസ്ഥാനമാകെ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. അതുണ്ടാക്കിയ മാറ്റം സർക്കാരിനും നാടിനും അഭിമാനിക്കാവുന്ന കാര്യമാണ്. രണ്ടാംഘട്ടത്തിൽ 503 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തത്. രണ്ടു ഘട്ടങ്ങളിലുമായി 461 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ബാക്കിയുള്ളവയുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി

Thiruvananthapuram
English summary
CM Pinarayi Vijayan inaugurated 75 Family Health Centers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X