Get Updates
Get notified of breaking news, exclusive insights, and must-see stories!

16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ ഉടൻ, ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

716 പഞ്ചായത്തുകളിൽ 4343 കോടിയുടെ പദ്ധതികൾക്കാണ് ജലജീവൻ മിഷനിലൂടെ ഭരണാനുമതി നൽകിയിട്ടുള്ളത്. 564 പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നിലവിലുള്ള ശുദ്ധജല പദ്ധതിയുടെ ശേഷി വർധിപ്പിച്ചും, ചില പദ്ധതികൾ ദീർഘിപ്പിച്ചും, ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാർഹിക കണക്ഷനുകൾ നൽകുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം 586 വില്ലേജുകളിൽ 380 പഞ്ചായത്തുകളിലും, 23 ബ്ളോക്ക് പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.

cm

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കാനാണ് അവർക്ക് മുൻതൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയിൽതന്നെ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഏതുസമയത്തും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കുന്ന വിധം സുതാര്യവും സമയബന്ധിതവുമായാണ് ഈ പദ്ധതി നടപ്പാക്കുക. കേരള വാട്ടർ അതോറിറ്റിയും ജലനിധിയുമാണ് പദ്ധതിയുടെ നിർവഹണ ഏജൻസികളായി പ്രവർത്തിക്കുന്നത്. പഞ്ചായത്തുതലം മുതൽ സംസ്ഥാനതലം വരെ സമിതികൾ രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസഹായം കൂടി പ്രയോജനപ്പെടുത്തി ഈ പദ്ധതി നടപ്പാക്കുന്നത്.

ജലജീവൻ മിഷന്റെ ഭാഗമായി ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണ്. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി, കൊല്ലം കുടിവെള്ള പദ്ധതി വിപുലീകരണം, കൊയിലാണ്ടി കുടിവെള്ള പദ്ധതി, നെയ്യാർ ഡാം ബദൽ സ്രോതസാക്കിയുള്ള ജലവിതരണ പദ്ധതി, കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. പാലക്കാട്ടെ അന്തർസംസ്ഥാന നദീതല ഹബ്ബ്, വരട്ടാർ നദിക്കരയിലെ നടപ്പാത നിർമ്മാണം, മൂന്നാർ കണ്ണിമല നദിക്ക് കുറുകേയുള്ള രണ്ട് ചെക്ക് ഡാമുകളുടെ നിർമാണം തുടങ്ങി നിരവധി പദ്ധതികൾ ഉടൻ പൂർത്തീകരിക്കും.

സംസ്ഥാനത്ത് 239.74 കോടിയുടെ കടത്തീര സംരക്ഷണ പദ്ധതികൾക്ക് കഴിഞ്ഞദിവസം തുടക്കമിട്ടിരുന്നു. ഡാമുകളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 360 കോടിയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുകയാണ്. ഇത്തരത്തിൽ ജലസേചന, ജലവിഭവ രംഗം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+