തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൈബര്‍ ആക്രമണത്തിന് കൃത്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി, അത്തരം സംസ്‌കാരം ഞങ്ങള്‍ ശീലിച്ചിട്ടില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ കൃത്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയം. തന്റെ ശ്രദ്ധയില്‍പ്പെടാത്ത കാര്യമാണ് സൈബര്‍ ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം സംസ്‌കാരം ഞങ്ങള്‍ ശീലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തന്റെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അധിക്ഷേപമാണോ സംവാദമാണോ എന്ന കാര്യം പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1

മാധ്യമപ്രവര്‍ത്തകരെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. അനാരോഗ്യകരമായ സംവാദം നല്ലതല്ലെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളില്‍ ചിലര്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നാണ് താന്‍ പറഞ്ഞത്. അതേസമയം തന്റെ പ്രസ് സെക്രട്ടറി പിഎം മനോജ് ആരെയെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അദ്ദേഹവും മാധ്യമപ്രവര്‍ത്തകനായിരുന്നു എന്നാണ് പറയാനുള്ളത്. അതുകൊണ്ട് നിങ്ങള്‍ തമ്മില്‍ ആ പ്രശ്‌നം ആരോഗ്യകരമായി സംവദിച്ച് തീര്‍ക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. എനിക്കെതിരെ മുമ്പ് നിങ്ങള്‍ പലവിധത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം താനോ തനിക്കൊപ്പമുള്ളവരോ വ്യക്തിപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. സൈബര്‍ ആക്രമണം ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് നടത്തുന്ന ആരോപണങ്ങളാണ്. സംവാദം മറ്റൊന്നാണ്. വസ്തുതകളെ ആ രീതിയില്‍ തന്നെ കാണേണ്ടതാണ്. നിലവാരം ഇല്ലാതെ തന്നെ പലതവണ എനിക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. എന്നാലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുമ്പ് എനിക്കെതിരെ ആക്ഷേപമുണ്ടായപ്പോള്‍ ഞാന്‍ ഒരുപാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും ആക്ഷേപം വന്നു. ഇതില്‍ ചിലത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അവസാന വര്‍ഷത്തില്‍ വരുന്നതാണ്. അത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വഴിതിരിച്ച് വിടലാകാം. മാധ്യമപ്രവര്‍ത്തകരെ ഒരിക്കലും കൈകാര്യം ചെയ്ത് കളയാം എന്ന നില ഞാന്‍ എപ്പോഴാണ് എടുത്തിട്ടുള്ളത്. അങ്ങനെ ഒന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സിപിഎം നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരായ നിഷ പുരുഷോത്തമന്‍ അടക്കമുള്ളവര്‍ക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

Thiruvananthapuram
English summary
cm pinarayi vijayan says he will look into cyber attack against media persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X