• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി ‘എന്റെ കെഎസ്ആർടിസി’, മൊബൈൽ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കും

തിരുവനന്തപുരം: കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി "എന്റെ കെഎസ്ആർടിസി" മൊബൈൽ റിസർവ്വേഷൻ ആപ്പ് പുറത്തിറക്കാൻ കെഎസ്ആർടിസി. ആപ്പ് ചൊവ്വാഴ്ച രാവിലെ 10.30തിന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കും. ഇതോടൊപ്പം തന്നെ കെഎസ്ആർടിസി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ "കെഎസ്ആർടിസി ജനതാ സർവ്വീസ്" ലോഗോ, "കെഎസ്ആർടിസി ലോജിസ്റ്റിക്സ്" ലോഗോ എന്നിവയും മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ചു നടക്കുന്ന ചടങ്ങിൽ വച്ച് പുറത്തിറക്കും.

cmsvideo
  കേരളം; ടിക്കറ്റ് ബുക്ക് ചെയ്യാനും ബസ് സമയം അറിയാനും ‘എന്റെ കെഎസ്ആർടിസി’ ;മൊബൈൽ ആപ്പ് നാളെ പുറത്തിറക്കും

  ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെഎസ്ആർടിസിയ്ക്ക് സ്വന്തമായി ഓൺലൈൻ റിസർവ്വേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു.

  അബി ബസുമായി ചേർന്ന് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ റിസർവ്വേഷൻ ആപ്പ് ആണ് "എന്റെ കെഎസ്ആർടിസി". എല്ലാവിധ ആധുനിക പേയ്മെന്റ് സംവിധാനങ്ങളുമുള്ള ഈ ആപ്ലിക്കേഷൻ യാത്രക്കാർക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്. പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരിൽ കോവിഡ് കാരണം വളരെ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി യാത്രക്കാർക്കായി കെഎസ്ആർടിസിയുടെ "അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി" ബസ്സുകൾ വിജയകരമായി സർവ്വീസ് നടത്തി വരികയാണ്.

  ഈ സർവ്വീസിന് ഒരു പേര് നിർദ്ദേശിക്കാനുള്ള കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിന് ആയിരത്തിലധികം നിർദ്ദേശങ്ങളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട "കെഎസ്ആർടിസി ജനത സർവ്വീസ്" എന്ന പേര് ഈ സർവ്വീസിന് നൽകിയി. ആയതിനായി ലോഗോയും തയ്യാറാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ ആവിഷ്ക്കരിച്ചു വരികയാണ്. അത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായി "KSRTC LOGISTICS" എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിച്ചു. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ചരക്ക് കടത്ത് മേഖലയിലേക്കും കെഎസ്ആർടിസി പ്രവേശിക്കുകയാണ്.

  കോവിഡ് 19-ന്റെ ഭാഗമായി കേരള സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി സപ്ലൈക്കോയ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് "KSRTC LOGISTICS" ആരംഭിച്ചിരുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജി.പി.എസ് അടക്കം സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഏറിയ പങ്കും നടത്തുന്ന വിധത്തിലേക്ക് "KSRTC LOGISTICS" സംവിധാനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

  Thiruvananthapuram

  English summary
  Cm Pinarayi Vijayan to launch Ente KSRTC App
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X