Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാനും പുതിയൊരു കേരളത്തെ സൃഷ്ടിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 1000 കോടി കവിഞ്ഞു. ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല

417000 പേര്‍ ഓണ്‍ലൈന്‍ മുഖേനയാണ് സംഭാവന നല്‍കിയത്. ഇത് വലിയൊരു മാതൃകയാണ്. പ്രളയം തകര്‍ത്ത നാടിനെ പുതുക്കിപ്പണിയാന്‍ ലോകത്തെമ്പാടുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പലരും കഴിവിനപ്പുറവും സഹായിക്കുന്നു. ഇത്തരമൊരു ദൗത്യത്തിന് ഇത് വലിയ ആത്മവിശ്വാസം പകരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Stand with Kerala

സിഎംഡിആര്‍എഫ് വെബ്സൈറ്റിലെ ബാങ്ക് പെയ്മെന്റ് ഗേറ്റ്-വേകള്‍ വഴി 145 കോടിരൂപയും യു.പി.ഐ. വഴി 1.04 കോടിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്. പേറ്റിഎം വഴി 45 കോടിയും ലഭിച്ചു. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ 610.73 കോടി രൂപയും മറ്റു ബാങ്കുകളില്‍ 39.29 കോടിയും നിക്ഷേപമായി ലഭിച്ചു.

കൂടാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 185 കോടിയും ലഭിച്ചിട്ടുണ്ട്. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുകയും ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ ഓണ്‍ലൈനായി സംഭാവന നല്‍കിയവരുടെ എണ്ണം 4.17 ലക്ഷമാണ്.

വരുംദിനങ്ങളില്‍ വിഭവ സമാഹരണത്തിന് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ സംഭാവന സ്വീകരിക്കും. കേരളത്തിനു പുറത്തെ പ്രധാന നഗരങ്ങളിലും വിദേശ നാടുകളിലുമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉദാരമതികളില്‍ നിന്ന് സംഭാവന സ്വീകരിക്കാനും പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+