തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയെ തോല്‍പ്പിക്കാന്‍ 21 വാര്‍ഡില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മ; തന്ത്രം ഇങ്ങനെയെന്ന് രാജേഷ്

Google Oneindia Malayalam News

തിരുവന്തപുരം: എന്ത് വിലകൊടുത്തും ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ തവണ ലഭിച്ച 35 സീറ്റുകള്‍ ഇത്തവണ 50 ന് മുകളിലേക്ക് ഉയര്‍ത്തി ഭരണം പിടിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. പാര്‍ട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷ് ഉള്‍പ്പടേയുള്ളവരെയടക്കം കളത്തിലിറക്കി തിരഞ്ഞെടുപ്പ് രംഗത്ത് വലിയ ഓളവും അവര്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ബിജെപിയുടെ പരാജയം ഉറപ്പക്കാന്‍ യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ഒത്താശയോടെ തിരുവനന്തപുരത്ത് മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നെന്നാണ് വിവി രാജേഷ് ആരോപിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുസ്ലീം ലീഗിന്റെ നേത്യത്വത്തില്‍ ചില ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് എല്‍ഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നതായാണ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി വി രാജേഷ് ആരോപിക്കുന്നത്. എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളുടെ അറിവോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കൂട്ടുകെട്ട്

കൂട്ടുകെട്ട്

കോര്‍പ്പറേഷനിലെ 21 വാര്‍ഡുകളില്‍ ഇതിനോടകം തന്നെ ഇവര്‍ കൂട്ടുകെട്ടിലായി കഴിഞ്ഞു. ബിജെപിയ്ക്ക് ജയം ഉറപ്പായ വാര്‍ഡുകളില്‍ ബിജെപിയ്ക്ക് തൊട്ടുപിന്നില്‍ സിപിഎമ്മാണെങ്കിലും കോണ്‍ഗ്രസ്സാണെങ്കിലും അവരെ സഹായിക്കുക എന്ന തീരുമാനത്തിലേയ്ക്കാണ് ഇവര്‍ എത്തിയിരിക്കുന്നത്. മലബാര്‍ മേഖയില്‍ നിന്നുള്ള ചില മുസ്ലീം നേതാക്കള്‍ തിരുവനന്തപുരം കേന്ദ്രകരിച്ച് എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അപകടകരമായ ഈ രാഷ്ട്രീയ നീക്കം ആരംഭിച്ചത്.

അതീവ ദോഷം

അതീവ ദോഷം

ഇത് തിരുവനന്തപുരത്തിന്റെ അപകടകരമായ രാഷ്ട്രീയമാണ്. തിരുവനന്തപുരത്തിന്റെ ഭാവിയില്‍ അതീവ ദോഷം ചെയ്യുന്ന ഒരു രാഷ്ട്രീയ നീക്കമാണിത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണത്തില്‍ തീവ്രവാദ ശക്തികള്‍ സ്വാധീനം ചെലുത്തിയാല്‍ ഇപ്പോള്‍ തലസ്ഥാനത്ത് നിലനില്‍ക്കുന്ന അന്തരീക്ഷമാകെ തകരും. താമര ചിഹ്നനത്തിന് തൊട്ട് മുന്നില്‍ റോപ്പാവ് ചിഹ്നം പ്രതിഷ്ഠിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന് പിന്നാലെയാണ് ഈ ശ്രമം എന്നതും ശ്രദ്ധേയമാണ്.

ഇത് തിരിച്ചറിയണം

ഇത് തിരിച്ചറിയണം

തലസ്ഥാനത്തെ ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ മികച്ച കോര്‍പ്പറേഷനാക്കി തിരുവനന്തപുരം നഗരസഭയെ മാറ്റാന്‍ എന്‍ഡിഎയ്ക്ക് സാധിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎഫ് ഭരണസമിതിയ്ക്ക് കുടപിടിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരുന്നത്. ഇതെല്ലാം ജനങ്ങള്‍ക്കറിയാം.

 സ്വത്ത് സമ്പാദ്യം

സ്വത്ത് സമ്പാദ്യം

തനിയ്ക്ക് അനധിക്യത സ്വത്ത് സമ്പാദ്യമുണ്ടെന്ന ചില മാധ്യമ വാര്‍ത്തകളോടും വി വി രാജേഷ് പ്രതികരിച്ചു. തന്റെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ഭദ്രതയും അറിയാവുന്ന ആരും ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കില്ലെന്നായിരുന്നു വി.വി രാജേഷിന്റെ പ്രതികരണം. വിവി രാജേഷ് കോടികള്‍ വിലമതിക്കുന്ന വീട് നിര്‍മ്മിച്ചെന്ന് കാട്ടി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വീടിന് മുന്നില്‍ ചിലര്‍ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

Recommended Video

cmsvideo
Muslim BJP candidates in Malappuram

Thiruvananthapuram
English summary
Coalition of Muslim organizations in 21 wards to defeat BJP; says vv Rajesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X