തിരുവനന്തപുരത്ത് കടലാക്രമണം തടയുന്നതിനുളള കടൽഭിത്തി നിർമ്മാണം, നടപടിയെടുത്ത് കളക്ടർ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കടലാക്രമണം തടയുന്നതിനുള്ള കടല്‍ഭിത്തി നിര്‍മാണത്തില്‍ സംഭവിച്ച തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യോഗത്തില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ സംഭവിച്ച തടസ്സം തരണം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി.
Recommended Video

കടല്‍ഭിത്തി നിര്‍മാണത്തിനായി അനുയോജ്യമായ കല്ലുകള്‍ ലഭിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സം ഒഴിവാക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ജിയോളജിസ്റ്റിന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തിനു പുറത്തുപോയ പരിചയസമ്പന്നരായ ജോലിക്കാരെ തിരിച്ചെത്തിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി താമസിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ എ.ഡി.എം, ആര്.ഡി.ഒ, തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ദുരിതബാധിതരുടെ പ്രതിനിധികളെ ജില്ലാ കളക്ടര്‍ നേരിട്ടു കേള്‍ക്കുകയും ജില്ലാ ഭരണകൂടം സ്വകരീച്ചിട്ടുള്ള നടപടികള്‍ ദുരിതബാധിതരെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുടങ്ങിപ്പോയ പണികള്‍ അടിയന്തരമായി പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അവരെ അറിയിച്ചു. ദുരിത ബാധിതരുടെ പ്രശ്ന പരിഹാരങ്ങള്‍ക്ക് ജില്ലാ ഭരണകൂടം മുന്നിലുണ്ടെന്നത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ മൂന്നു തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളിലും ഇളവുകള്‍ ഏർപെടുത്തി. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം. സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാനാകും. രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications