തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷേത്ര പ്രവേശനത്തെ അനുസ്മരിച്ച്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 77-ാം വാര്‍ഷികമാണ് 2013 നവംബര്‍ 12. 1936 ല്‍ ആണ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്.

തിരുവിതാംകൂറിലെ അവര്‍ണര്‍ക്ക് മാത്രം ബാധകമായിരുന്ന ഈ നിയമം പിന്നീട് കേരളത്തിന്റെ ആകെയുള്ള സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് വഴിമരുന്നിട്ടു. സതി നിര്‍ത്തലാക്കിയതിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കാരം ആയിട്ടാണ് ക്ഷേത്ര പ്രവേശന വിളംബരത്തെ വിലയിരുത്തുന്നത്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ കെപിസിസിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേയും ആരോഗ്യമന്ത്രി ശിവകുമാറിന്റേയും നേതൃത്വത്തില്‍ ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷേത്ര ദര്‍ശനം നടത്തി.

പത്മനാഭസ്വാമിക്ക് മുന്നില്‍

പത്മനാഭസ്വാമിക്ക് മുന്നില്‍

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചരിത്രം മാറ്റിയെഴുതിയ നിയമം

ചരിത്രം മാറ്റിയെഴുതിയ നിയമം

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിലെ ഏറ്റവും തിളക്കമാര്‍ന്ന സംഭവമാണ് ക്ഷേത്ര പ്രവേശന വിളംബരം. സമൂഹത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും അക്കാലത്ത് ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് തിരുവിതാംതൂര്‍ മഹാരാജാവ് പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യം തന്നെയാണ്.

 വൈക്കം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹം

ക്ഷേത്ര പ്രവേശ വിളംബരത്തിന് വഴിമരുന്നിട്ടത് വൈക്കം സത്യാഗ്രഹമായിരുന്നു. ക്ഷേത്രങ്ങളിലേക്കുള്ള പാതകള്‍ അവര്‍ണര്‍ക്കും കൂടി ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഈ സമരം. ഗാന്ധിജി കൂടി പങ്കെടുത്തതോടെ വൈക്കം സത്യാഗ്രഹത്തിന് ദേശീയ പ്രാധാന്യം ലഭിച്ചു. 1925 ല്‍ ആയിരുന്നു വൈക്കം സത്യാഗ്രഹം.

സര്‍ സിപി

സര്‍ സിപി

തെറ്റിദ്ധരിക്കപ്പെട്ട വിപ്ലവകാരിയാണോ സര്‍ സിപി രാമസ്വാമി അയ്യര്‍ എന്ന് സംശയം തോന്നും ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ച ഓര്‍ക്കുമ്പോള്‍. അവര്‍ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവസരമൊരുക്കണം എന്ന് മഹാരാജാവിനെ നിര്‍ബന്ധിച്ചത് ദിവാന്‍ ആയിരുന്ന സിപി ആണെന്നാണ് പറയപ്പെടുന്നത്.

ഇനി നമുക്ക് കയറിയാലോ

ഇനി നമുക്ക് കയറിയാലോ

ക്ഷേത്രത്തിലേക്ക് കടക്കാന്‍ കാത്തു നില്‍ക്കുന്ന പെണ്‍കുട്ടി.


Thiruvananthapuram
English summary
KPCC commemorated the temple entry proclamation day at Sree Padmanabha Swamy Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X