തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി അധികാരത്തില്‍ വരാതിരിക്കാൻ വർ​ഗീയ ശക്തികൾ ​ഗൂഢാലോചന നടത്തുന്നു: കെ.സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോർപറേഷനിൽ വിജയിക്കാതിരിക്കാൻ ചില വർ​ഗീയ ശക്തികൾ ​ഗൂഢാലോചന നടത്തുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രചരണത്തിന്റെ രണ്ടാംഘട്ടത്തിൽ യു.ഡി.എഫ് മിക്ക വാർഡുകളിലും പ്രചാരണത്തിൽ പിന്നോക്കം പോയത് ഇതിന്റെ ഭാ​ഗമാണോയെന്ന് സംശയമുണ്ട്. തിരുവനന്തപുരത്ത് ബിജെപി ജയിക്കരുതെന്ന് മുസ്ലിംലീ​ഗും ഇപ്പോൾ യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയും ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതിന് വേണ്ടി കോൺ​ഗ്രസിനെ സ്വാധീനിച്ച് ഇടതുപക്ഷത്തിനെ സഹായിക്കാനുള്ള ശ്രമം പല സ്ഥലത്തും തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കാതിരിക്കാൻ സി.പി.എമ്മിനെ വിജയിപ്പിക്കാൻ മലപ്പുറത്തെ ചില കേന്ദ്രങ്ങൾ ​ഗൂഢാലോചന നടത്തുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. എല്ലാ ദിവസവും അഴിമതിക്കെതിരെ സംസാരിക്കുന്ന രമേശ് ചെന്നിത്തല സ്വന്തം അഴിമതി മൂടിവെക്കാൻ വീട്ടുകാരെ പോലും ഉപയോ​ഗിച്ചത് ലജ്ജാകരമാണ്.

cover-bjp-1

പെരിയയിൽ രണ്ട് ചെറുപ്പക്കാരെ പാർട്ടി ക്രമിനലുകൾ കൊന്ന കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ 87 ലക്ഷം രൂപയാണ് ഈ സർക്കാർ ചിലവഴിച്ചത്. അഴിമതിക്കാരെയും കൊലപാതകികളെയും രക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ അഴിമതിക്കാരുടെ സ്വന്തം നാടായി മാറി കഴിഞ്ഞു. കള്ളക്കടത്തുകാരുടെയും സ്വർണ്ണക്കടത്തുകാരുടേയും കള്ളപ്പണക്കാരുടേയും തട്ടിപ്പുകാരുടേയും നാടായി കേരളം മാറി കഴിഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ഭാ​ഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ജനം തൂത്തെറിയും. നരേന്ദ്രമോദി സർക്കാർ എല്ലാ കാര്യത്തിലും കേരളത്തെ സഹായിക്കാൻ തയ്യാറാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദിയുടെ വികസനം പൂർണ്ണമായും തിരുവനന്തപുരം കോർപ്പറേഷനിൽ എത്തണമെങ്കിൽ എൻ.ഡി.എക്ക് കോർപ്പറേഷൻ ഭരണം ലഭിക്കണമെന്ന് കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. ദേശീയപാതയുടെ വികസനം, വിമാനത്താവള വികസനം, വിഴിഞ്ഞം തുറമുഖ നിർമ്മാണം എന്നീ സാധ്യതകൾ ഉപയോഗിച്ചാൽ ദക്ഷിണേന്ത്യയുടെ തന്നെ മുഖച്ഛായ മാറ്റാൻ തിരുവനന്തപുരത്തിന് സാധിക്കും. കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഈ കാര്യത്തിൽ മാതൃകയാണ്. ഒരു ലക്ഷം മാത്രം ജനസഖ്യയുള്ള പാലക്കാട് 5 കൊല്ലത്തിനിടെ 3500 വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചത്. 13 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വെറും 10,000 വീടാണ് പണിതതെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ മുൻനിർത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങൾക്കൊപ്പമല്ല നിക്കേണ്ടത്: ബിജെപികർഷകരെ മുൻനിർത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങൾക്കൊപ്പമല്ല നിക്കേണ്ടത്: ബിജെപി

Thiruvananthapuram
English summary
Communal forces conspire to prevent BJP from coming to power: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X