തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗൂഗിളിൽ വിലാസം നിന്ന് തപ്പിയെടുത്ത് തമിഴ്നാട്ടിൽ ഓൺലൈൻ വായ്പ്പാ തട്ടിപ്പ്!! കമ്പനി കേരളത്തില്‍!!

  • By Desk
Google Oneindia Malayalam News

മലയിൻകീഴ്: വിളപ്പിൽശാല കൊല്ലംകോണത്തെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിന്റെ വിലാസം ഗൂഗിളിൽ നിന്ന് തപ്പിയെടുത്ത് തമിഴ്നാട്ടിൽ ഓൺലൈൻ വായ്പ്പാ തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായവർ വായ്‌പ ആവശ്യപ്പെട്ട് സ്ഥാപനത്തിലെത്തിയപ്പോഴാണ് വിളപ്പിൽശാല സ്വദേശിയായ ഉടമ ഞെട്ടിയത്. ഒടുവിൽ തന്റെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താൻ വിളപ്പിൽശാല പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഇയാൾ.

സേലം, ചെങ്കോട്ട, വിരുതുനഗർ സ്വദേശികളായ നാലു പേരാണ് കൊല്ലംകോണത്തെ സ്വർണപ്പണയ സ്ഥാപനത്തിൽ വായ്പയ്‌ക്കായി കഴിഞ്ഞ ദിവസമെത്തിയത്. സ്ഥാപനത്തിന്റെ പരസ്യത്തിൽ ആകൃഷ്ടരായി ഓൺലൈൻ വഴി വ്യക്തിഗത വായ്‌പയ്‌ക്ക് അപേക്ഷിച്ചവരാണ് ഇവർ. തിരിച്ചറിയൽ രേഖയുടെ പകർപ്പ് മാത്രം നൽകി 10 ലക്ഷവും അതിനു മുകളിലും വായ്പ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. അപേക്ഷയോടൊപ്പം കമ്പനി പറഞ്ഞതനുസരിച്ച് ഒരു ബാങ്കിന്റെ ദില്ലി ശാഖയിലുള്ള അക്കൗണ്ടിലേക്ക് 19,​700 രൂപ പ്രോസസിംഗ് ചാർജും ഇവർ നൽകിയിട്ടുണ്ട്.

fraud-22-1474504489-25-147

നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞപ്പോൾ വിളപ്പിൽശാലയിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിന്റെ മേൽവിലാസം കമ്പനി തന്നെ ഇവർക്ക് നൽകി. ഇവിടെ എത്തി വായ്പ കൈപ്പറ്റാനായിരുന്നു നിർദ്ദേശം. കമ്പനിയെ വിശ്വസിച്ച് ഇവിടെ എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. സംഭവത്തെക്കുറിച്ച് വിളപ്പിൽശാല പൊലീസ് അന്വേഷണം നടത്തും.

Thiruvananthapuram
English summary
complaint about online loan fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X