കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതി: മേയർ ആര്യ രാജേന്ദ്രൻ രഹസ്യമൊഴി നൽകി
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രഹസ്യ മൊഴി നൽകി. ആര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആര്യ രാജേന്ദ്രന്റെ മൊഴി എടുത്തത്. യദു അശ്ലീലം ആംഗ്യം കാണിച്ചു എന്ന പരാതിയിലാണ് നടപടി. ആദ്യം കന്റോൺമെന്റ് പോലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പോലീസിന്റെ കയ്യിലാണ്. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് ശ്രമം.
യദു ഓടിച്ച ബസ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പ്രധാന തെളിവായ മെമ്മറി കാർഡ് എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് മേയറുടെ പരാതിയിൽ കുറ്റപത്രം നൽകാനായി ബസ് പരിശോധിച്ചത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. ഈ പരിശോധനയിൽ രണ്ട് മാസമായി വേഗപ്പൂട്ട് ഇളക്കിയിട്ടെന്നും ജി പി എസ് പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.

മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്ന് കിട്ടിയില്ല. മെമ്മറി കാർഡ് കാണാതായ കേസ് തമ്പാനൂർ പോലീസാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 27 ന് ആണ് മേയറും - കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കം ആരംഭിച്ചത്. കെ എസ് ആർ ടി സിയുടെ ഒരു ബസ് തങ്ങളുടെ കാറ് തട്ടാൻ വന്നുവെന്നും തിരിഞ്ഞ് നോക്കിയപ്പോൾ ഡ്രൈവർ അസംഭ്യ ആംഗ്യം കാണിച്ചുവെന്നും ആര്യ പറഞ്ഞിരുന്നു. ഏപ്രിൽ 27 ന് രാത്രി ഒമ്പതെ മുക്കാലിന് ശേഷം ആണ് സംഭവം നടന്നത് എന്ന് ആര്യ പറഞ്ഞിരുന്നു.
രാത്രി ഒമ്പതേ മുക്കാലിന് ശേഷം തങ്ങൾ വീട്ടിൽ നിന്ന് പട്ടം പ്ലാമൂട് വഴി പോവുകയായിരുന്നുവെന്നും അവിടെ വെച്ച് കെ എസ് ആർ ടി സിയുടെ ഒരു ബസ് ലെഫ്റ്റ് സൈഡിലൂടെ തങ്ങളുടെ കാറ് തട്ടാൻ വരുമ്പോൾ താനും സഹോദരന്റെ ഭാര്യയും കാറിന്റെ പിറകിലിരിക്കുകയായിരുന്നുവെന്നും തങ്ങൾ തിരിഞ്ഞ് നോക്കുമ്പോൾ യദു അസഭ്യ ഭാഷ്യയിൽ തങ്ങളെ ഒരു ആംഗ്യം കാണിക്കുകയാണ് ഉണ്ടായതെന്നുമാണ് ആര്യ പറഞ്ഞത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications