'അസഭ്യം പറഞ്ഞു, വസ്ത്രം ഉയര്‍ത്തിക്കാണിച്ചു'; പികെ രാജുവിനെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതി
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനെതിരെ യു ഡി എഫ് കൗണ്‍സിലര്‍മാരുടെ പരാതി. മുദ്രാവാക്യം വിളിച്ചതില്‍ പ്രകോപിതനായി രാജു വസ്ത്രം ഉയര്‍ത്തിക്കാണിച്ചെന്നും അസഭ്യം പറഞ്ഞെന്നും കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാജുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിസര്‍മാര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സംഭവം നടന്നത് വെള്ളിയാഴ്ച വൈകുന്നേരമാണെന്നാണ് പരാതിയില്‍ പറയുന്നത്. യു ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ കവാടത്തില്‍ സമരം നടത്തുകയായിരുന്നു. ഈ സമയത്ത് കയറി വന്ന പി കെ രാജു അസഭ്യം പറഞ്ഞെന്നും യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പറയുന്നു.

എന്നാല്‍ അസഭ്യം പറയരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ വസ്ത്രം ഉയര്‍ത്തിക്കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. വനിത കൗണ്‍സിലര്‍മാര്‍ അടക്കം അവിടെയുണ്ടായിരുന്നു എന്ന് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, അടിസ്ഥാനരഹിതമായ ആരോഹണമാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്റെ നിരപരാധിത്വം തെളിയുമെന്നുമാണ് പി.കെ രാജുവിന്റെ വാദം. നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന് പി.കെ രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.












Click it and Unblock the Notifications