തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരമനയില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി !!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കരമനയില്‍ നിന്നും ഇന്നലെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടു പോയതിന് അടുത്ത ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തലസ്ഥാനത്തെ ഒരു ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെയുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് കരമന സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി കരമന പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു . തളിയൽ സ്വദേശികളായ അനന്തു ഗിരീഷൻ (20)​ , അരുൺ (20)​ എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ തട്ടിക്കൊണ്ടുപോയതായി യുവാക്കളുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.

22 സീറ്റ് കിട്ടിയാൽ 24 മണിക്കൂറിനകം കർണാടകത്തിൽ ബിജെപി സർക്കാർ! യെദ്യൂരപ്പ വിവാദത്തിൽ22 സീറ്റ് കിട്ടിയാൽ 24 മണിക്കൂറിനകം കർണാടകത്തിൽ ബിജെപി സർക്കാർ! യെദ്യൂരപ്പ വിവാദത്തിൽ

ഉത്സവത്തിനിടെ പക്കമേളത്തിനെത്തിയ ഇരുകൂട്ടരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതായി പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇന്നലെ ഉച്ചയ്‌ക്ക് കരമനയിൽ നിന്ന് അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയതായി പരാതിയിൽ പറഞ്ഞിരുന്നത് . വൈകിട്ടോടെ സ്റ്റാച്യൂവിൽ നിന്നാണ് അരുണിനെ കാണാതായതെന്ന് പരാതിക്കാർ പറയുന്നു. രണ്ട് യുവാക്കളുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഫോർട്ട് എ.സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തായും പൊലീസ് പറയുന്നു.യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോരി സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞു. ഇന്നലെ യുവാവിനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

kidnapping

പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: പതിനേഴുകാരിയെ കാണാനില്ലെന്ന് കരമന പൊലീസിൽ പരാതി. കഴിഞ്ഞ ദിവസം രാവിലെയോടെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കാണാതാകുന്നത്. ഇതിന് മുമ്പ് രണ്ട് പ്രാവശ്യം പെൺകുട്ടിയെ കാണാതായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram
English summary
complaint on kidnapping youngsters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X