ശബരിമല കർമ്മസമിതി പ്രവർത്തകന്റെ അമ്മയേയും ഭാര്യയേയും വീടുകയറി പൊലീസ് മർദ്ദിച്ചതായി പരാതി
പാലോട് : ശബരിമല കർമ്മസമിതി പ്രവർത്തകനെ പിടികൂടാനെത്തിയ പൊലീസ് അയാളെയും അച്ഛനമ്മമാരെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചതായി പരാതി.ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് ചല്ലിമുക്ക് സജീവിന്റെ (35) മാതാവ് ഓമന (64),ഭാര്യ അനുജ (29) എന്നിവർക്കാണ് മർദ്ദനമേറ്റത്.വലതു കൈക്ക് പൊട്ടലേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അനുജയെ പാലോട് ഗവണ്മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ഓമന പറയുന്നു. പരാതിയിൽ പറയുന്നത് : അടുക്കള വാതിൽ തുറന്ന് വീട്ടിലേക്ക് കടന്ന പൊലീസം സംഘം ചോറുകഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മനോജിനെ മർദ്ദിച്ചു. ഇത് തടഞ്ഞ ഓമനയുടെ കൈപിടിച്ച് തിരിക്കുകയും മർദ്ദിക്കുകയും ചെയ്തു.

എന്നാൽ, പരാതി വസ്തുതാപരമല്ലെന്നാണ് പാലോട് പൊലീസിന്റെ വിശദീകരണം. പാലോട് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഏതാനും പൊലീസുകാർ മാത്രമേ വീട്ടിൽ കയറിയിട്ടുള്ളു. പ്രതിയെ പിടികൂടിയപ്പോൾ സ്ത്രീകൾ ചുറ്റിപ്പിടിക്കുകയായിരുന്നു.ഇതിനിടെ നിലത്ത് വീണാകാം കൈക്ക് പരിക്കേറ്റത്. ഇവരെ മറ്റൊരു വാഹനത്തിലാണ് പാലോട് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications