തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇഞ്ചിവിളയിൽ സിപിഎം- ബിജെപി സംഘർഷം; നാല് പേർക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

പാറശാല: പാറശാലയ്ക്ക് സമീപം ഇഞ്ചിവിളയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്കും മൂന്ന് ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു. തലയിൽ വെട്ടേറ്റ എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവും പാറശാല ഏരിയാപ്രസിഡന്റുമായ അബുതാഹിറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

<strong>പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ 23 വയസുള്ള ഇലക്ട്രീഷ്യന്‍, ഭീകരപ്രവര്‍ത്തനം ആരംഭിച്ചത് 2017ല്‍ </strong>പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ 23 വയസുള്ള ഇലക്ട്രീഷ്യന്‍, ഭീകരപ്രവര്‍ത്തനം ആരംഭിച്ചത് 2017ല്‍

പരിക്കേറ്റ രാജാറാം,​ രവിനേഷ് എന്നിവർ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് ബിജെപി പ്രവർത്തകരുടെ ബൈക്കുകൾ തകർത്തു. കഴിഞ്ഞ 7ന് ബിജെപിയുടെ കാൽനട പ്രചാരണജാഥയുടെ സമാപന യോഗം നടക്കുന്നതിനിടെ അതിർത്തിയിൽ ചെക്കുമൂട് വച്ചുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇന്നലത്തെ ഇഞ്ചിവിളയിലെ സംഭവം. ഇന്നലെ രാവിലെ കാരാളിയിൽ വച്ച് ബിജെപി പ്രവർത്തകനായ പ്രവീണിനെ സിപിഎമ്മുകാരായ ചിലർ മർദ്ദിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം.

Thiruvananthapuram map

ഇതിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതിനായി ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ 12 പേർ ഇഞ്ചിവിളയിലെ ബിജെപി പ്രവർത്തകന്റെ വീട്ടിലെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ വീടിന് നേരെ ആക്രമണം നടത്തിയെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ ബിജെപി പ്രവർത്തകർ തങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്.

കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിജെപി പ്രവർത്തകനായ അനിലിന്റെ വീടിന് നേരെ കല്ലേറുണ്ടായി. വീടിന് മുന്നിലുണ്ടായിരുന്ന കാറും റോഡിലെ ചില കടകളും കല്ലേറിൽ തകർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. സ്ഥലത്ത് വൻ പൊലീസ് സംഘമെത്തി.

Thiruvananthapuram
English summary
Conflit between BJP and CPM in Injivila at Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X