തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹിളാ കോൺഗ്രസ് നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺ​ഗ്രസ് ജില്ലാ നേതാവിനെ പുറത്താക്കി

Google Oneindia Malayalam News

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് ജില്ലാ കോൺഗ്രസ് നേതാവിനെ പുറത്താക്കി. ഡിസിസി അംഗമായ വേട്ടമുക്ക് മധുവിനെ ആണ് പുറത്താക്കിയത്.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മലയിൻകീഴ് വേണുഗോപാലിനെ ഡിസിസി ചുമതലപ്പെടുത്തിയിരുന്നു. ഒക്ടോബർ രണ്ടിന് അദ്ദേഹം ഡിസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മധുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

TVM

13ാം വയസില്‍ തുടങ്ങിയ ആ ശീലം.. 19ാം വയസ്സില്‍ കോടികള്‍ വിലയുള്ള ഫ്‌ളാറ്റ് വാങ്ങി പെണ്‍കുട്ടി13ാം വയസില്‍ തുടങ്ങിയ ആ ശീലം.. 19ാം വയസ്സില്‍ കോടികള്‍ വിലയുള്ള ഫ്‌ളാറ്റ് വാങ്ങി പെണ്‍കുട്ടി

മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡി.സി.സി നേതാവിനെതിരെ കേസ് എടുത്തിരുന്നു. മധുവിനെതിരെ പൂജപ്പുര പൊലീസ് ആണ് കേസെടുത്തത്.

ബില്‍ഗേറ്റ്‌സുമായുള്ള ആ വേര്‍പിരിയല്‍ എന്തിനായിരുന്നു; കാരണം പറഞ്ഞ് മെലിന്‍ഡബില്‍ഗേറ്റ്‌സുമായുള്ള ആ വേര്‍പിരിയല്‍ എന്തിനായിരുന്നു; കാരണം പറഞ്ഞ് മെലിന്‍ഡ

ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെ പൊലീസ് കേസെടുത്തത്. ആറു മാസം മുമ്പ് സാമ്പത്തിക സഹായം നൽകിയശേഷം ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെ നൽകിയ പരാതി..

ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചതായും വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതോടെ അതിന്റെ പേരിലായി ഭീഷണി എന്നും പറഞ്ഞു.

അതിനിടെ, പരാതി പിൻവലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് മധു പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.കന്റോൻമെന്റ് എ സിക്കാണ് അന്വേഷണ ചുമതല. പട്ടാപ്പകൽ റോഡിൽവച്ച് മറ്റൊരു പാർട്ടി പ്രവർത്തകയെ മർദിച്ച കേസിലും വേട്ടമുക്ക് മധു പ്രതിയാണ്.

സെപ്റ്റംബര്‍ 29 ന് വനിതാ നേതാവ് ജില്ലാ കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നെന്നും സെപ്റ്റംബര്‍ 24 ന് വേട്ടമുക്ക് മധുവിന്റെ ഭാഗത്ത് നിന്ന് അവര്‍ക്ക് മാനസിക ബുദ്ധിമുട്ട് പരാതിയില്‍ വ്യക്തമാാക്കിയിരുന്നെന്നും പുറത്താക്കിക്കൊണ്ടുള്ള നോട്ടീസില്‍ പറയുന്നുണ്ട്.

ലേലത്തുക ഒന്നരക്കോടി...വിറ്റുപോയത് 74 കോടിക്കും; ഇതെന്ത് മറിമായമെന്ന് ഉടമസ്ഥര്‍;കാരണം ഇത്ലേലത്തുക ഒന്നരക്കോടി...വിറ്റുപോയത് 74 കോടിക്കും; ഇതെന്ത് മറിമായമെന്ന് ഉടമസ്ഥര്‍;കാരണം ഇത്

സെപ്റ്റംബര്‍ 30 ന് മലന്‍കീഴ് വേണുഗോപാലിനെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിസി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി അദ്ദേഹം ഒക്ടോബര്‍ 2 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു..

ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ാെരു വ്യക്തി കാണിക്കേണ്ട കരുതലും ജാഗ്രതയും മധുവിന്റെ പ്രവര്‍ത്തനങ്ങളിലും നടപടികളും കാണുന്നില്ലെന്നും നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

Thiruvananthapuram
English summary
Thiruvananthapuram:Congress district leader Madhu was sacked from the party On the complaint of a woman leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X