തിരുവനന്തപുരം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ് ആരോപണം.
ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേര്‍ക്കാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഡി വൈ എഫ് ഐക്കാര്‍ വീട് ആക്രമിക്കുമ്പോള്‍ പൊലീസ് നോക്കി നിന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. സി പി എമ്മുകാരാണ് മര്‍ദിച്ചതെന്നും ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പകപോക്കലാണെന്നും ആണ് ആരോപണം.

രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അതേസമയം ഇന്നലെ ഒരു സി പി എം പ്രവര്‍ത്തകന്റെ വീടിന് നേരെയും ആക്രമണമുണ്ടായി എന്ന തരത്തില്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. നവകേരള സദസിന്റെ അവസാന രണ്ട് ദിവസത്തേക്ക് കടക്കുന്നതിനാല്‍ ജില്ലയിലാകെ വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications