സെക്രട്ടറിയേറ്റ് ഹൗസിങ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം: ഭരണ മാറ്റ സൂചനയെന്ന് കെപിസിസി
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ സൊസൈറ്റി ഭരണം ഇടത് അനുകുല സംഘടനയില്‍ നിന്നും തിരിച്ച് പിടിച്ച് കോൺഗ്രസ്. സെക്രട്ടറിയേറ്റിലെ ഉദ്യേഗസ്ഥർ പോലും തുടർ ഭരണം ആഗ്രഹിക്കുന്നില്ലെന്നു തെളിയിക്കുന്നതാണു കോൺഗ്രസ് അനുകൂല സംഘടന ഇടത് അനുകൂല സംഘടനയിൽ നിന്നും സൊസൈറ്റി പിടിച്ചെടുത്തതെന്ന് കെപിസിസി പ്രതികരിച്ചു. സംസ്ഥനത്ത് അധികാരത്തിലേക്ക് കോൺഗ്രസിൻ്റെ തിരിച്ച് വരവിനു കരുത്തേകുന്നതാണു സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകുല സംഘടനയുടെ വിജയമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നുവെന്നും കെപിസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു.
ഭരണത്തിൻ്റെ തണലിൽ കഴിഞ്ഞ പ്രാവശ്യം എൽ ഡി എഫ് പിടിച്ചെടുത്ത സൊസൈറ്റിയാണ് തെരെഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ നിൽക്കെ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സംഘടന ഭരണ അനുകുല ഇടത് സംഘടനയിൽ നിന്നും സൊസൈറ്റി പിടിച്ചെടുത്തത്. ഭരണത്തിൽ തണലിൽ ആത്മവിശ്വത്തോടെ സൊസൈറ്റി ഭരണം നിലനിർത്താൻ എല്ലാ സഹായവും ലഭിച്ചിട്ടും ഭരണം നഷ്ടപ്പെട്ടത് ഭരണസിരാകേന്ദ്രമായ സെക്രട്ടറട്ടറിയേറ്റിൽ മുഖ്യ മന്ത്രിയേയും മന്ത്രിമാരെയും ഞെട്ടിച്ചു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ പോലും തുടർ ഭരണം അഗ്രഹിക്കുന്നില്ലെന്നതിനു തെളിവാണു സർക്കാർ അനുകൂല സംഘടനയുടെ കനത്ത പരാജയമെന്നും കെപിസിസി കൂട്ടിച്ചേര്‍ത്തു.

നിയമ സഭാ സെക്രട്ടറിയേറ്റിലെ ജീവനക്കാരും അംഗങ്ങള്‍ ആയിട്ടുള്ള സംഘത്തില്‍ 4700 വോട്ടര്‍മാരാണ് ഉള്ളത്. ബി.ജെ.പിയുടെ ആഭിമുഖ്യത്തിലുള്ള സഹകാര്‍ ഭാരതിയുടെ പാനല്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി വിജയിച്ചവര്‍:
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
അജികുമര്‍ ബി
ബാലു മഹേന്ദ്ര ബി
ഷിബു ഇബ്രാഹിം
സജീവ് പരിശവിള
ശിവകുമാര്‍
പ്രമോദ് സി പി
ഷിബു ജോസഫ്
പാത്തുമ്മ
സിന്ധു.
പ്രതിഭ
സുനിതാകുമാരി
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications