'വാഴക്കുല ഒരു നോട്ടപ്പിശക് '; ചിന്തയുടെ പ്രബന്ധത്തിൽ വീഴ്ചകൾ ഇല്ലെന്ന് ഗൈഡ് അജയകുമാർ
പ്രബന്ധത്തിന് മറ്റു പ്രസിദ്ധീകരണങ്ങളും ആയുള്ള സമാനത 10 ശതമാനത്തിൽ താഴെയാണെന്നാണ് വിശദീകരിക്കുന്നത്

തിരുവനന്തപുരം:∙ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പരിശോധിച്ചു ബോധ്യപ്പെട്ടത് ആണെന്നും അതിൽ വീഴ്ചകൾ ഒന്നുമില്ലെന്നും ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുൻ പിവിസി ഡോ. പി.പി. അജയകുമാർ. കേരള വിസിക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.
ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് പ്രബന്ധത്തിൽ പരാമർശിച്ചത് നോട്ടപ്പിശകാണെന്നും പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാർ വിസിക്ക് നൽകിയ മറുപടിയിലും പറഞ്ഞു. പ്രബന്ധം പല ലേഖനങ്ങളിൽ നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും സർവകലാശാലയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗവർണർ കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ വിശദീകരണം ലഭിക്കാത്തതു കൊണ്ട് വിസി ഇതേവരെ ഗവണർക്കു പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടില്ല.
പ്രബന്ധത്തിന് മറ്റു പ്രസിദ്ധീകരണങ്ങളും ആയുള്ള സമാനത 10 ശതമാനത്തിൽ താഴെയാണെന്നാണ് വിശദീകരിക്കുന്നത്, യൂജിസി വ്യവസ്ഥ പ്രകാരമുള്ള പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂർണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്റെ വിശദീകരണത്തിൽ പറയുന്നു. ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകളും പ്രബന്ധത്തിന്റെ ഒറിജിനൽ പതിപ്പും മൂല്യനിർണയം നടത്തിയ തമിഴ്‌നാട്ടിലെയും ബനാറസിലെയും സർവകലാശാല പ്രഫസർമാരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസ് രേഖകളും വിസി ആവശ്യപ്പെട്ടത് അനുസരിച്ച് രജിസ്ട്രാർ സമർപ്പിച്ചിട്ടുണ്ട്.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേലാണ് കേരള വിസിയുടെ ചുമതല വഹിക്കുന്നത്. 2011ൽ ഗവേഷണത്തിനു കേരളയിൽ പ്രവേശനം ലഭിച്ച ചിന്ത 2020ൽ യുവജന കമ്മിഷൻ അധ്യക്ഷയായിരിക്കുമ്പോഴാണു ഗവേഷണം പൂർത്തിയാക്കി തീസിസ് സമർപ്പിച്ചത്. 2021 ൽ സർവകലാശാല പിഎച്ച്ഡി ബിരുദം നൽകി. പ്രബന്ധം ഒരു വിദഗ്ധസമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടു
മറ്റ് ലേഖനങ്ങളിലെ വാചക ഘടനകൾ പരസ്പരം മാറ്റിയിട്ടുള്ളത് കൊണ്ടുgം അക്ഷരത്തെറ്റുകൾ കൂടുതലുള്ളതുകൊണ്ടും അനാവശ്യമായി അടയാളങ്ങൾ (ചിഹ്നങ്ങൾ) രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടും പ്ലേജറിസത്തിന്റെ (കോപ്പിയടി) ശതമാനം കുറച്ച് കാണിക്കുമെന്നതുകൊണ്ട് പ്രബന്ധം ഒരു വിദഗ്ധസമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരളവിസി യോട് ആവശ്യപ്പെട്ടത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications