തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസുകാരന്റെ സമയോചിത ഇടപെടൽ വൃദ്ധയുടെ ജീവൻ രക്ഷിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ ട്രെയിൻ യാത്രക്കാരിയായ വൃദ്ധയ്‌ക്ക് പുതുജീവൻ. നാഗർകോവിൽ - പുനലൂർ പാസഞ്ചർ യാത്രക്കാരിയായ ലീനാമ്മ ഔസേപ്പിനാണ് വർക്കല പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷൻ സിപിഒ രാജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടത്. ലീനാമ്മ ഔസേപ്പ് കുടുംബത്തോടൊപ്പം കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.

'എംകെ രാഘവന്‍ രക്ഷപ്പെടും'! സമര്‍പ്പിച്ചത് വീഡിയോയുടെ കോപ്പീടെ കോപ്പീടെ 15 ാമത്തെ കോപ്പി'എംകെ രാഘവന്‍ രക്ഷപ്പെടും'! സമര്‍പ്പിച്ചത് വീഡിയോയുടെ കോപ്പീടെ കോപ്പീടെ 15 ാമത്തെ കോപ്പി

വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിൽ നിറുത്തിയപ്പോൾ വെള്ളം വാങ്ങുന്നതിനായി കുടുംബാംഗങ്ങൾ പുറത്തിറങ്ങി. അൽപ സമയത്തിന് ശേഷം ട്രെയിന്‍ എടുത്തതോടെ മകളെ അന്വേഷിച്ച് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്നതിനിടെ ലീനാമ്മ കാൽവഴുതി ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു. ഇതിനിടെ ട്രെയിനിന്റെ കമ്പിയിൽ തൂങ്ങിക്കിടന്നു. സംഭവം കണ്ടു ഞെട്ടിത്തരിച്ച് നിൽക്കാൻ മാത്രമേ ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും കഴിഞ്ഞുള്ളു. ലീനാമ്മയുടെ കാലുകൾ പാളത്തിനും ട്രെയിനിനും ഇടയിൽ അകപ്പെട്ടിരുന്നു.

rajesh-1-1

ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേഷ്, ട്രെയിനിന് പിന്നാലെ ഓടി ലീനാമ്മയെ പിടിച്ചു വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. ലീനാമ്മയെ നിസാര പരിക്കുകളോടെ വർക്കല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം ജീവൻ പോലും പണയം വച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച രാജേഷിന്റെ പ്രവർത്തിയെ യാത്രക്കാരും റെയിൽവേ ജീവനക്കാരും അഭിനന്ദിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കില്‍...

Thiruvananthapuram
English summary
Cop saves woman's life in railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X