കേരളത്തില്‍ ഒരു കൊറോണ മരണം കൂടി; തിരുവനന്തപുരം സ്വദേശി ജയചന്ദ്രന്‍ മരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. വൃക്കരോഗ ബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 43 ആയി. മൂന്ന് ദിവസം മുമ്പ് കുഴഞ്ഞ് വീണിരുന്നു ജയചന്ദ്രന്‍. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നേരത്തെ ഡയാലിസിസിന് വിധേയനായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം വ്യാപിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രോഗം ബാധിച്ചത് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പുതിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ മാസം 28 വരെ കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ തുടരും. സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. മാത്രമല്ല, ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ്. ഇതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം.
1. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
2. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
3. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ മേഖലയ്ക്കു പുറത്തുവിടാന്‍ പാടില്ല.
4. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരും.
അതേസമയം, കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.
1. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍
2. കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല (വാര്‍ഡ് നം. 9 )
3. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമ്മൂട് (വാര്‍ഡ് നം. 7)
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റിനു സോണിനു പുറത്തുപോകാന്‍ പാടില്ല.












Click it and Unblock the Notifications