തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണയുടെ പേരും പറഞ്ഞ് ഏപ്രില്‍ ഫൂളാക്കി, തിരുവനന്തപുരത്ത് നാല് പേര്‍ക്ക് പൊലീസിന്റെ മുട്ടന്‍പണി

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആളുകളെ തമാശയായി പറ്റിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. തെറ്റായ സന്ദേശം പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ നാല് പേരെ തിരുവനന്തപുരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

april fool

തിരുവനന്തപുരം ചിറ്റിയൂര്‍കോട് സ്വദേശികളായ മധു (50), രാമചന്ദ്രന്‍നായര്‍ (59), രാധാകൃഷ്ണന്‍ (56), രാജേന്ദ്രന്‍നായര്‍ (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നാം തീയതി പ്രവാസിയുടെ ബന്ധുക്കളെ ഫൂളാക്കാന്‍ വേണ്ടിയാണ് സന്ദേശം അയച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു.

പ്രവാസിയായ ചിറ്റിയൂര്‍കോട് സ്വദേശി കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതല്‍ ഇദ്ദേഹം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് രോഗം സ്ഥിരീകരിച്ചതായി പ്രതികള്‍ അറിയിച്ചത്. ഇതോടെ മാനസിക സംഘര്‍ഷത്തിലായിരുന്ന പ്രവാസി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ വിവരമറിഞ്ഞ് ബന്ധുക്കളും സമീപത്തുള്ളവരും പരിഭ്രാന്തരായിരുന്നു.

അതേസമയം, ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിന് എതിരെ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് രംഗത്തെത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്നാണ് പിടി തോമസിന്റെ പരിഹാസം. ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ്. നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടിയെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊറോണയ്‌ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ പോലും കേസ് എടുക്കുന്ന സമ്പ്രദായം കുറെ നാളായി നമ്മുടെ നാട്ടില്‍ നിലവിലുണ്ടല്ലോ. അപ്പോള്‍ ആരെങ്കിലും ഏപ്രില്‍ ഫൂളിന്റെ മറവില്‍ കൊറോണ വ്യാപനം നടത്താന്‍ എന്തെങ്കിലും പറഞ്ഞാല്‍ നടപടി എടുക്കാന്‍ ഇപ്പോള്‍ തന്നെ നിയമം ഉണ്ട്. കൊറോണ സംബന്ധിച്ച് ഭയാശങ്കകള്‍ പ്രചരിപ്പിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നതില്‍ രണ്ടഭിപ്രായം ഇല്ല. എന്നാല്‍ ഇതിന്റെ മറപിടിച്ചു ജനങ്ങള്‍ ആസ്വദിക്കുന്ന ചെറുതും, വലുതുമായ വിമര്‍ശനമകമായാ തമാശകളെപ്പോലും തടസ്സപ്പെടുത്തുന്നത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കമാകുമെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

Thiruvananthapuram
English summary
Corona Virus April Fool Message In Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X