തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് എസ്എഫ്ഐ ജ്യൂബിലി ആഘോഷം: പരിപാടിക്കെതിരെ വിമർശനം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്ക് സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് അണിനിരന്നത് നിരവധി വിദ്യാർത്ഥികൾ. എസ്എഫ്ഐയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിലാണ് കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് നിരവധിപ്പേരെത്തിയത്. ഇതോടെ നായനാർ പാർക്കിൽ നിരത്തിയ കസേരകൾ നിറഞ്ഞ് കവിഞ്ഞിട്ടും കുടുതൽ വിദ്യാർത്ഥികളെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്. കൊവിഡ് മാനണ്ഡങ്ങൾ ലംഘിച്ച് പരിപാടിയ്ക്ക് കൂടുതൽ ആളുകളെത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രിയും മൌനം പാലിച്ചു.

സിയാച്ചിൻ ഹീറോ കേണൽ നരേന്ദ്ര കുമാർ അന്തരിച്ചു: ഇന്ത്യയെ കാത്ത ഒറ്റയാൾ പോരാളിയ്ക്ക് വിടസിയാച്ചിൻ ഹീറോ കേണൽ നരേന്ദ്ര കുമാർ അന്തരിച്ചു: ഇന്ത്യയെ കാത്ത ഒറ്റയാൾ പോരാളിയ്ക്ക് വിട

നൂറ് കണക്കിന് വിദ്യാർത്ഥികളാണ് എസ്എഫ്ഐയുടെ സുവർണ്ണ ജ്യൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നത്. ഇരുപതോളം പേരാണ് വേദിയിലുണ്ടായിരുന്നത്. സദസ്സിലെ കസേരകളിലും തിങ്ങിനിറഞ്ഞ് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. എസ്എഫ്ഐയുടെ 50 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ എസ്എഫ്ഐയുടെ ചരിത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞെങ്കിലും കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെക്കുറിച്ച് പരാമർശിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

 30-1454149504-3

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എസ്ഐഎയുടെ മുൻകാല നേതാക്കളും പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥി സംഘടനയായ എസ്ഐഎഐയുടെ ചരിത്രം വിവരിക്കുന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Thiruvananthapuram
English summary
Coronavirus Protocol violation in SFI Golden Jubilee celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X