തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി ഉപദേശമില്ല, പിടിച്ച് അകത്തിടും! ക്വാറന്റൈന്‍ ലംഘിച്ചാല്‍ 2 വര്‍ഷം ജയില്‍ ശിക്ഷ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്വാറന്റൈനും ഐസൊലേഷനും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ഇതിന് പുല്ലുവിലയാണ് ചിലര്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും എല്ലാം ജനം കൂട്ടം കൂടരുത് എന്നാണ് നിര്‍ദ്ദേശം. ദുരന്ത നിവാരണ നിയമ പ്രകാരം ആണ് നിയന്ത്രണങ്ങള്‍.

Coronavirus

ആരാധനാലയങ്ങളിലും ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും പരിപാടികളിലും ഒന്നും അന്‍പതില്‍ അധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള എസ്എച്ച്ഒമാര്‍ ഇക്കാര്യം ഉറപ്പ് വരുത്തണം എന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കേസ് എടുക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.

സമാനമായ നിയന്ത്രണങ്ങള്‍ പല ജില്ലകളിലും ഇപ്പോള്‍ തന്നെ നിലവില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും സവിശേഷ ശ്രദ്ധ വേണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ലേബര്‍ ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. അന്യ സംസ്ഥാന തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കണം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ആണ് ഉള്ളത്. ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശം മറികടന്നാല്‍ ഇവര്‍ക്കെതിരേയും കേസ് എടുക്കും. ഇതും ദുരന്ത നിവാരണ നിയമ പ്രകാരം ആയിരിക്കും. രണ്ട് വര്‍ഷം വരെയാണ് തടവ് ശിക്ഷ.

Thiruvananthapuram
English summary
Coronavirus: Strict direction from Thiruvananthapuram District Collector to take action, who violate quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X