തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർത്തിയിട്ടിരുന്ന കാറിൽ നിന്നും 23 പവൻ കവർന്നു; ദമ്പതികളും സുഹൃത്തും അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പാർ​ക്ക് ചെ​യ്തി​രു​ന്ന കാ​റിൽ നി​ന്ന് 23 പ​വൻ സ്വർ​ണം ക​വർ​ന്ന കേ​സിൽ മൂ​ന്നു​പേർ അറസ്റ്റിൽ. പ​ഴ​ങ്ങാ​ലം അ​ഭി​ഭ​വ​നിൽ ശ്യാം (30​), ഭാ​ര്യ ശ്രീജ (27​), മാം​മൂ​ട് ബി​നു ഭ​വ​നിൽ ബെ​ന്നി (27) എ​ന്നി​വ​രാ​ണ് കൊ​ട്ടി​യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 23​നാ​യി​രു​ന്നു സം​ഭ​വം.

കു​ള​പ്പാ​ടം സ്വ​ദേ​ശി നാ​സ​റു​ള്ള​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റിൽ നി​ന്നാ​ണ് സ്വർ​ണം ന​ഷ്ട​പ്പെ​ട്ട​ത്. വി​വാഹ ആ​വ​ശ്യ​ത്തി​നാ​യി കു​ടും​ബ​സ​മേ​തം ര​ണ്ട് കാ​റു​ക​ളി​ലാ​യി സ​ഞ്ച​രി​ച്ച കു​ടും​ബം കാർ നി​ർ​ത്തി പി​ന്നിലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ എ​ടു​ക്കാൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. ഈ സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ശ്യാം തു​റ​ന്നു​കി​ട​ന്ന കാ​റി​ന്റെ ഡോ​റി​ലൂ​ടെ പി​ന്നിലെ സീ​റ്റിൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വർ​ണം ക​വർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യിൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

gold


തു​ടർ​ന്ന് സു​ഹൃ​ത്തായ ബെ​ന്നി​യു​മാ​യി ചേർ​ന്ന് സ്വർ​ണ​ത്തി​ന്റെ ഒ​രു​ഭാ​ഗം പ​ണ​യം വ​യ്ക്കു​ക​യും ബാ​ക്കി ശ്യാ​മി​ന്റെ വീ​ടി​ന് പി​ന്നിൽ ശ്രീ​ജ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. തു​ടർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളിൽ ഇ​തിൽ പ​ത്ത് പ​വൻ ശ്യാ​മും ഭാ​ര്യ​യും ചേർ​ന്ന് വി​വിധ ജൂ​വ​ല​റി​ക​ളിൽ വിൽ​ക്കു​ക​യും മാ​റ്റി വാ​ങ്ങു​ക​യും ചെ​യ്തു. മോ​ഷണ സ​മ​യ​ത്ത് എ​ത്തിയ ശ്യാം സ​മീ​പ​ത്തെ ക​ട​ക​ളിൽ ക​യ​റി സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ചോ​ദി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്വർ​ണം ക​വർ​ന്ന് ഓ​ട്ടോ​യിൽ ര​ക്ഷ​പ്പെ​ട്ട​ത്.

Thiruvananthapuram
English summary
couple arrested for gold theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X