3 വയസ്സുകാരിയെ കാറിനുളളിൽ പൂട്ടി താക്കോലൂരി, പോലീസിനെതിരെ പരാതിയുമായി ദമ്പതികൾ
തിരുവനന്തപുരം: തലസ്ഥാനത്ത് കാറിനുളളില്‍ കുഞ്ഞിനെ പൂട്ടിയിട്ട പോലീസ് നടപടിക്ക് എതിരെ പ്രതിഷേധം ശക്തം. മൂന്ന് വയസ്സുകാരിയായ പെണ്‍കുഞ്ഞ് കാറിന് അകത്തിരിക്കെ ആയിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ കാര്‍ പൂട്ടി താക്കോല്‍ കൊണ്ട് പോയത്. സംഭവത്തില്‍ പോലീസിന് എതിരെ പരാതി ലഭിക്കുകയാണ് എങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 6 മാസങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെ ബാലരാമപുരത്ത് വെച്ചായിരുന്നു സംഭവം. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇപ്പോഴാണ് പോലീസിന് എതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബു കുമാര്‍, ഭാര്യ അഞ്ജന എന്നിവരാണ് പരാതിക്കാര്‍.
ബാലരാമപുരം പോലീസിന് എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കലാകാരന്മാരായ ഷിബു കുമാറും അഞ്ജനയും നെയ്യാറ്റിന്‍കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മകള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ബാലരാമപുരത്ത് വെച്ച് ഇവരുടെ കാര്‍ പോലീസ് തടഞ്ഞു. വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നും അതിനാല്‍ 1500 രൂപ പിഴ ചുമത്തണം എന്നും ആവശ്യപ്പെട്ടു. പിഴ അടയ്ക്കാനുളള പണം ഇല്ലെന്ന് പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പോകാന്‍ അനുവദിച്ചില്ല.

കൊവിഡ് കാരണം വരുമാനം ഇല്ലാത്തതാണ് എന്നും പിഴയില്‍ നിന്ന് ഒഴിവാക്കി തരണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് കടം വാങ്ങി ഒരു മണിക്കൂറിന് ശേഷം ഇവര്‍ 1500 രൂപ പിഴ അടച്ചു. അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം ഷിബു പറഞ്ഞതോടെയാണ് പോലീസുകാരന്‍ പ്രകോപിതനായത്. പോലീസുകാര്‍ ഷിബുവിനെ മര്‍ദ്ദിക്കാന്‍ ഒരുങ്ങിയതോടെ അഞ്ജന കാറില്‍ നിന്ന് പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു. ഇതോടെ കേസെടുത്ത് അകത്താക്കും എന്ന് ഭീഷണി മുഴക്കി പോലീസുകാരന്‍ കാറിന്റെ ഡോര്‍ തുറന്ന് താക്കോലെടുത്ത് ലോക്ക് ചെയ്ത് ജീപ്പിലേക്ക് പോവുകയായിരുന്നു.
ഷിബു കുമാറിന്റെയും അഞ്ജനയുടേയും മൂന്ന് വയസ്സ് മാത്രം പ്രായമുളള കുഞ്ഞ് കാറിനകത്തുണ്ടായിരുന്നു. ഇത് നോക്കാതെയാണ് പോലീസുകാര്‍ കാര്‍ ലോക്ക് ചെയ്ത് പോയത്. മകള്‍ കരയുന്നുണ്ടായിരുന്നിട്ടും പോലീസുകാരന്‍ തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് അഞ്ജന പറയുന്നു. അന്ന് പോലീസിന് എതിരെ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ മുന്നില്‍ വനിതാ പോലീസ് അച്ഛനെ പരസ്യമായി കളളനാക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം വാര്‍ത്തയായതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത് എന്ന് അഞ്ജന പറ്ഞ്ഞു. സംഭവത്തിന്റെ വീഡിയോയും ഇവര്‍ പുറത്ത് വി്ട്ടിട്ടുണ്ട്.
കറുപ്പിനഴക്.. ഹോട്ടായി പ്രിയ വാര്യർ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ












Click it and Unblock the Notifications