• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രണ്ട് പേരും സ്ഥാനാര്‍ത്ഥികള്‍, പക്ഷേ ഇത്തവണ പ്രമോഷന്‍, കോണ്‍ഗ്രസില്‍ മാസായി ഈ ദമ്പതിമാര്‍!!

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് തിരുവനന്തപുരം ജില്ല. എന്നാല്‍ ചിറയിന്‍കീഴിലെ ആറാം വാര്‍ഡില്‍ ഇത്തവണ ഒരു പ്രത്യേകതയണ്ട്. ജയിക്കാനായി പുതിയൊരു കളിക്കിറങ്ങുകയാണ് ഇവിടെ കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലവിലെ പഞ്ചായത്തംഗമായ വനിതയ്ക്ക് മത്സരരംഗത്ത് പ്രമോഷനാണ് പാര്‍ട്ടി നല്‍കിയത്. അതോടൊപ്പം പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റ് ഇവരുടെ ഭര്‍ത്താവിനും നല്‍കി. വാര്‍ഡ് നിലനിര്‍ത്താന്‍ മാരക തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

ചിറയിന്‍കീഴ് ആറാം വാര്‍ഡില്‍ കഴിഞ്ഞ 13 വര്‍ഷമായി പഞ്ചായത്ത് അംഗമാണ് ആര്‍കെ രാധാമണി. ഇത്തവണ അവര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത് കിഴുവിലം ജില്ലാ ഡിവിഷനിലേക്ക് മത്സരിക്കാനുള്ള ടിക്കറ്റാണ്. ബോണസായി ഇവരുടെ ഭര്‍ത്താവ് കെ രാധാകൃഷ്ണനെ രാധാമണിയുടെ സ്ഥിരം മണ്ഡലത്തില്‍ തന്നെ കളത്തിലിറക്കുകയായിരുന്നു. രാധാമണി ജയിച്ചുവരുന്ന മണ്ഡലത്തില്‍ രാധാകൃഷ്ണന് വിജയസാധ്യത കൂടുതലാണെന്ന് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നു.

കൊച്ചാലുംമൂടി സീതിസാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രഥമാധ്യാപികയാണ് രാധാമണി. ഇവര്‍ മഹിളാ കോണ്‍ഗ്രസിന്റെ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കൂടിയാണ്. ബിഎസ്എന്‍എല്ലില്‍ നിന്ന് വിരമിച്ച ശേഷം രാധാകൃഷ്ണന്‍ മുഴുവന്‍ സമയവും പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ് രാധാകൃഷ്ണന്‍. തനിക്ക് നല്‍കിയ സീറ്റില്‍ വിജയിക്കുന്നതോടൊപ്പം ഭര്‍ത്താവിനെ വിജയിപ്പിക്കാന്‍ നേതൃപരമായ പങ്കുവഹിക്കാന്‍ തന്നെയാണ് രാധാമണി തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂട്ടറില്‍ നടത്തുന്ന ഇവരുടെ പ്രചാരണം ഇതുവരെ രണ്ട് റൗണ്ട് പിന്നിട്ട് കഴിഞ്ഞു. 30 വര്‍ഷത്തെ അധ്യാപന ജീവിതം തനിക്ക് വലിയ ഗുണകരമാകുമെന്ന് രാധാമണി പറയുന്നു. അതേസമയം ഭാര്യയുടെ കൈയ്യൊപ്പ് പതിഞ്ഞ വാര്‍ഡില്‍ തനിക്ക് അനായാസ ജയം നേടാമെന്ന് ആത്മവിശ്വാസമുണ്ടെന്ന് രാധാകൃഷ്ണനും പറയുന്നു. അതേസമയം എതിരാളികളില്‍ നിന്ന് കടുത്ത പരീക്ഷണം ഇവര്‍ നേരിടുന്നുണ്ട്. അതുകൊണ്ട് കടുത്ത പോരാട്ടമില്ലാതെ ഇരുവര്‍ക്കും വിജയിക്കുക വലിയ ബുദ്ധിമുട്ടാണ്.

cmsvideo
    കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
    Thiruvananthapuram

    English summary
    couples who are contesting congress tickets makes sensation in their wards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X