തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അശ്ലീല വീഡിയോ യൂട്യൂബിൽ, വിജയ് പി നായര്‍ക്ക് ജാമ്യം, പുറത്തിറങ്ങാനാകില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ വിജയ് പി നായര്‍ക്ക് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചത്. ഭാഗ്യലക്ഷ്മിയെ മര്‍ദ്ദിച്ചെന്ന കേസിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തമ്പാനൂര്‍ പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Recommended Video

cmsvideo
lതിരുവനന്തപുരം; അശ്ലീല വീഡിയോ;വിജയ് പി നായർക്ക് ജാമ്യം;ജയിലിന് പുറത്തിറങ്ങാനാവില്ല

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്നതും അശ്ലീലം പറയുന്നതുമായ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാകില്ല. ഐടി വകുപ്പ് അനുസരിച്ച് മ്യൂസിയം പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസടുത്തിരിക്കുന്നത്. ഈ കേസില്‍ വിജയ് പി നായര്‍ റിമാന്‍ഡിലാണ്.

bail

വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മൂവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. ഗ്യലക്ഷ്മിക്ക് ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് മറ്റുളളവര്‍ക്ക് പ്രചോദനമാവും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ഇതോടെ കൂടുതല്‍ നിയമലംഘകര്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ജാമ്യം നല്‍കരുത് എന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. ഈ മാസം ഒന്‍പതിനാണ് തിരുവനന്തപുരം ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. മെന്‍സ് റൈറ്റ്‌സ് അസോസിയേഷനും ജാമ്യാപേക്ഷയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്കെതിരെ കേസ്. വിജയ് പി നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കടക്കല്‍, കയ്യേറ്റം ചെയ്യല്‍, മോഷണം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Thiruvananthapuram
English summary
Court gives bail to Vijay P Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X