ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത്, വിജയ് പി നായർക്ക് ജാമ്യം നൽകി കോടതി
തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. സ്ത്രീകള്‍ക്കെതിരെ അശ്ലീലം നിറഞ്ഞതും അധിക്ഷേപകരമായ ഉളളടക്കമുളളതുമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം
ഉപാധികളോടെ ആണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപയുടെ ആള് ജാമ്യം കോടതി നിര്‍ദേശിച്ചു. മാത്രമല്ല എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുത് എന്നും വിജയ് പി നായര്‍ക്ക് കോടതി താക്കീത് നല്കി. നേരത്തെ തമ്പാനൂര്‍ പോലീസ് എടുത്ത കേസിലും കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നു.
അതേസമയം വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മിയെ കൂടാതെ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി കഴിഞ്ഞ ദിവസം തളളിയത്. ഇവർക്ക് ജാമ്യം നൽകുന്നതിൽ കോടതി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കോടതി ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചത്. നിയമത്തെ കായിക ബലം കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടും സംസ്ക്കാരം ഇല്ലാത്ത പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തത് എന്നും കോടതി വിമര്‍ശിച്ചു.

മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനം
സമാധാനവും നിയമവും കാത്ത് സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കോടതിക്ക് പിന്മാറാന് സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ടുളള ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് മറ്റുളളവര്‍ക്ക് പ്രചോദനമാവും എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.
സജനയെ ഫോണില്‍ വിളിച്ച് കെകെ ശൈലജ, സഹായവും സുരക്ഷയും ഉറപ്പ് നൽകി ആരോഗ്യ മന്ത്രി
സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടൻ, കനി കുസൃതി മികച്ച നടി, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ