• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരുവനന്തപുരത്തിന് രണ്ട് ദിവസം നിര്‍ണായകം, പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരനില്‍ നിന്ന്?

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുന്നവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ വരാനിരിക്കുന്ന രണ്ട് ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരനില്‍ നിന്നാകാണെന്നാണ് കരുതുന്നത്. രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ എല്ലാ ദിവസവും സമരക്കാരെ നേരിട്ട ആളാണ്. ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കോ എആര്‍ ക്യാമ്പിലെ മറ്റ് പൊലീസുകാര്‍ക്കോ രോഗ മില്ലെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്കം പട്ടികയില്‍ 28 പേരാണുള്ളത്. ഇവരോട് എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാവരുടെയും ശ്രവ പരിശോധന ഇന്ന് നടത്തും. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. പകലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഡിസിപി ദിവ്യ ഗോപിനാഥ് അറിയിച്ചു.

പൊലീസുകാരന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റില്‍ കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉറവിടമറിയാതെ രോഗം സ്ഥിരീകരിക്കുന്നതാണ് ജില്ലയെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയത്. സാഫല്യം കോംപ്ലക്‌സ് ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനും അമ്പലത്തറ കുമരിച്ചന്തയിലെ മത്സ്യം വില്‍പ്പനക്കാരനും രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

cmsvideo
  ലൂസ് സിഗരറ്റ് വാങ്ങുന്നര്‍ക്ക് കോവിഡ് സാധ്യത കൂടുതല്‍ | Oneindia Malayalam

  ജില്ലയില്‍ ഇന്നലെ പോലീസ് ഉദ്യോഗസ്ഥന് അടക്കം 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒരു വയസ്സ് മാത്രം പ്രായമുളള കുഞ്ഞിനും ഇന്ന് കൊവിഡ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖര മംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡായ കുറവര, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചിവിള എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

  നഗരപരിധിയിലെ കടകള്‍ ഇന്ന് മുതല്‍ രാത്രി ഏഴ് മണിവരെ മാത്രമെ പ്രവര്‍ത്തിക്കാവുവെന്നാണ് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാളയത്തും ചാലയിലും ഏര്‍പ്പെടുത്തിയതിന് സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി, പലവ്യജ്ഞന ചന്തകളിലും ഏര്‍പ്പെടുത്തും.

  'രോഗ വ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് സംശയം'; ഗുരുതര ആരോപണം

  മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നിൽ ഒരേ ഒരു ബുദ്ധികേന്ദ്രം, എല്ലാം രഹസ്യമാക്കി, നീക്കത്തിന് കാരണം!

  ഡബ്ല്യൂസിസിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു, കാരണം?, കുറിപ്പ് പങ്കുവച്ച് വിധു വിൻസെന്റ്..!

  Thiruvananthapuram

  English summary
  Covid 19; Two days very crucial for Thiruvananthapuram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X