Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് രണ്ടിടത്ത് സാമൂഹ്യ വ്യാപനം! അതീവ ഗുരുതര സാഹചര്യം, സംസ്ഥാനത്ത് ആദ്യം!

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഇന്ന് 247 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. രണ്ട് പേര്‍ മാത്രമാണ് വിദേശത്ത് നിന്ന് വന്നവര്‍.

ജില്ലയില്‍ തീരപ്രദേശത്ത് അതിവേഗത്തിലാണ് രോഗവ്യാപനം നടക്കുന്നത്. പൂന്തുറയിലും പുല്ലുവിളയിലും സാമൂഹ്യ വ്യാപനം നടന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് തന്നെ ഔദ്യോഗികമായി സാമൂഹ്യ വ്യാപനം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. പൂന്തുറയില്‍ 50 പേര്‍ക്ക് സാമ്പിള്‍ പരിശോധന നടത്തിയതില്‍ 26 എണ്ണവും പോസിറ്റീവായി.

covid

പുല്ലുവിളയില്‍ 91 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പുതുക്കുറിശ്ശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20ഉം, അഞ്ചു തെങ്ങില്‍ 87 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15 എണ്ണവും പോസിറ്റീവായി. ജില്ലയില്‍ ഇന്ന് 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. തീരപ്രദേശത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    തിരുവനന്തപുരത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

    ലോക്കഡൗണ്‍ സംബന്ധിച്ച് നാളെ പ്രഖ്യാപനം ഉണ്ടായേക്കും. തീരദേശ മേഖലയെ മൂന്ന് സോണുകളാക്കി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അഞ്ച് തെങ്ങ്-പെരുമാതുറ ഒരു സോണും പെരുമാതുറ-വിഴിഞ്ഞം രണ്ടാം സോണും വിഴിഞ്ഞം-ഊരമ്പ് മൂന്നാം സോണുമാകും. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനം രൂപീകരിച്ചിരിക്കുകയാണ്. കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

    ജില്ലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് മാത്രമേ തുറക്കുകയുളളൂ. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപടി സ്വീകരിക്കും.പൂന്തുറയിലെ പാല്‍ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജനം പുറത്തേക്ക് ഇറങ്ങരുത്. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+