പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആശങ്ക ഒഴിയുന്നില്ല..! ഇന്ന് 53 പേർക്ക് കൂടി കൊവിഡ്, 200 കൂടുതൽ രോഗികൾ
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 114 പേരില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് 53 പേര്‍ക്ക് പോസിറ്റീവായത്. ഇവരില്‍ 50 പേര് തടവുകാരും രണ്ട് പേര് ജീവനക്കാരും ഒരാള്‍ ഡോക്ടറുമാണ്. ഇതോടെ ജയിലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നേരത്തെയും തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന നടത്താന്‍ തീരുമാനിച്ചത്. രോഗവ്യാപനം വര്‍ദ്ധിച്ചതോടെ ജയില്‍ രണ്ട് ദിവസം അടച്ചിട്ട അവസ്ഥയിലായിരുന്നു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍ തടവുകാരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തിരുമാനം. ഇവിടെ വിചാരണ തടവുകാരും ശിക്ഷ അനുഭവിക്കുന്നവരും ഉണ്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 71 കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 99 പേരിലായിരുന്നു പരിശോധന നടത്തിയത്. 71 കാരന് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെയാണ് മറ്റ് തടവുകാര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച് 71 കാരന് കഴിഞ്ഞ ഒന്നര വര്‍ഷമായി ജയിലില്‍ തന്നെ തുടരുന്ന വ്യക്തിയാണെന്ന് അധികൃതര്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആകെ 970 തടവുകാരാണുള്ളത്. രോഗം സ്ഥിരീകരിച്ച പലരും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications