തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചേക്കും; ഉറവിടം വ്യക്തമല്ല

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടര്‍ന്നുപിടിക്കുകയാണ്. സംസ്ഥാന പൊലീസ് ആസ്ഥാനത്തും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായാണ് വിവര.ം എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24ന് ഡ്യൂട്ടിയില്‍ എത്തിയിരുന്നു. എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ അണുവിമുക്തമാക്കുന്നതിന് സംസ്ഥാന പൊലീസ് അസ്ഥാനം അടച്ചേക്കും. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കം പട്ടിക പരിശോധിച്ച് വരിയാണ്. നേരത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസ് ഒരാഴ്ച അടച്ചിരുന്നു.

police

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

അതേസമയം, കേരളത്തിൽ ദിവസം 2000ത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അപകടമാണെന്ന് ആരോഗ്യമന്ത്രി മന്ത്രി. അത് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ ശക്തിയുമെടുത്ത് കേരളം പോരാടും. ഇനി വരുന്നത് വന്‍ യുദ്ധമാണെന്നും കെകെ ശൈലജ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി കടന്ന കേരളം മൂന്നാം ഘട്ടത്തിലും വീണില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ കൊവിഡിന്റെ കാര്യത്തില്‍ അവസാന വാക്ക് പറഞ്ഞിട്ടില്ല. വ്യാപകമായ മുന്നൊരുക്കം സംസ്ഥാനം നടത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണം. കൊവിഡ് നിയന്ത്രണങ്ങള്‍ ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കയ്യില്‍ നില്‍ക്കില്ലെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് ക്ലസ്റ്ററുകളില്‍ മാത്രമേ നിലവില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ സാധിക്കുകയുളളൂ. പ്രതിരോധ മരുന്നുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിതരണം ചെയ്യുമെന്നും അതിന് വേണ്ടി സംസ്ഥാനത്ത് കൂടുതല്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Thiruvananthapuram
English summary
Covid confirmed to A driver; The state police headquarters may be closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X