Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിരോധം; വയോജനങ്ങളെ സഹായിക്കാൻ ഹെൽപ് ഡെസ്ക്, രാവിലെ 10 മുതൽ വൈകിട്ട് 5 വരെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാരെ സഹായിക്കുന്നതായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് സാമൂഹ്യ നീതി വകുപ്പ്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വൈറസ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്.

Recommended Video

cmsvideo
    കോവിഡ് പ്രതിരോധം: മുതിർന്ന പൗരൻമാർക്ക് ഹെൽപ് ഡെസ്‌കുമായി ആരോഗ്യ വകുപ്പ്

    കൊവിഡ് വൈറസ് ബാധ തടയുന്നതിനായി വയോജനങ്ങള്‍ റിവേഴ്‌സ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പ്രകാരം വീടുകളിലും അല്ലെങ്കില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലും കഴിയേണ്ടതാണ്. ഇങ്ങനെ കഴിയുന്നവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഹെല്‍പ് ഡെസ്‌ക്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. വയോജനങ്ങള്‍ക്ക് ശാരീകവും മാനസികവുമായ ആരോഗ്യം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമിടുന്നത്.

    covid

    കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തിരുവനന്തപുരം തീരദേശ മേഖലയിലെ വയോജനങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ സെന്റര്‍ 'പരിരക്ഷ കേന്ദ്രം' പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ്, തിരുവനന്തപുരം ജില്ലാ ഭരണകൂടം, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, എന്‍.എച്ച്.എം. എന്നിവ സംയുകതമായാണ് കേന്ദ്രം സജ്ജമാക്കിയത്. വള്ളക്കടവ് സിദ്ധ ആശുപത്രിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിലാണ് പരിരക്ഷ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

    കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരാവസ്ഥയിലെത്തുന്ന വയോജനങ്ങളേയും രോഗികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രം ആരംഭിച്ചത്. സമൂഹ വ്യാപനം ഉണ്ടായ തീരദേശ മേഖലയിലെ റിവേഴ്‌സ് ക്വാറന്റൈന്‍ ആവശ്യമായതും വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തതും നോക്കാന്‍ ആരുമില്ലാത്തതുമായ വയോജനങ്ങളേയാണ് ഈ കേന്ദ്രത്തിലെത്തിക്കുന്നത്. മുഴുവന്‍ സമയ ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആംബുലന്‍സ് സേവനവും ലഭ്യമാക്കുന്നതാണ്. താമസിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

    രോഗ വ്യാപനം ഉണ്ടാവുന്ന മേഖലയില്‍ വയോജനങ്ങളെയും മറ്റു അസുഖമുള്ളവരെയും പ്രത്യേകമായി റിവേഴ്‌സ് കോറന്റൈന്‍ ചെയ്താല്‍ മരണ നിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കും. ഇതിന് മാതൃകയാവുന്ന തരത്തിലാണ് മാതൃകാ റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. 5 ദിവസം കൊണ്ടാണ് 30 പേര്‍ക്ക് താമസിക്കാവുന്ന ക്യുബിക്കിള്‍ മാതൃകയിലുള്ള താമസ സൗകര്യം സജ്ജമാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+