തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് തീരദേശ മേഖലയിൽ ലോക്ക് ഡൗൺ തുടരാൻ തീരുമാനം, ഓഗസ്റ്റ് 16 വരെ ലോക്ക് ഡൗൺ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലും ലോക്ക് ഡൗൺ തുടരാൻ തീരുമാനം. ഓഗസ്റ്റ് 16 വരെ ലോക്ക് ഡൗൺ കർശനമായി തുടരുമെന്ന് ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ അറിയിച്ചു. ഓഗസ്റ്റ് പത്തുമുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും നടത്താം. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളു. ജില്ലാ ഭരണകൂടം നൽകിയിട്ടുള്ള അറിയിപ്പുകൾ കൃത്യമായും പാലിക്കണം.

തീരദേശ സോണുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രവർത്തിക്കാം. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങൾക്കും പ്രവർത്തന അനുമതിയുണ്ട്. എന്നാൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം. സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

covid

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മണിവരെ പ്രവര്‍ത്തിക്കാം. മറ്റുള്ള കടകള്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. പകരം ഒന്നിടവിട്ട ദിവസങ്ങള്‍ നിശ്ചയിച്ച് പ്രവര്‍ത്തിക്കണം. ഞായറാഴ്ച കടകളൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. ചരക്കു വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ജീവനക്കാരും കട ഉടമകളും മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്.

ഇന്ന് 219 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3177 ആയി. ഇന്ന് 137 പേര്‍ രോഗമുക്തി നേടി. 210 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ജില്ലയിലെ 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്. കല്ലിയൂര്‍ (13) പുതിയ ഹോട്ട് സ്‌പോട്ടായി പട്ടികപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

Thiruvananthapuram
English summary
Covid lockdown to be continued at coastal areas of Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X